തുടർച്ചയായി ജയിച്ചവർ ഇനി സഭ കാണുമോ; ഇടതു നിലപാട് നിർണായകം
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങളിലേക്ക് സി.പി.എമ്മും സി.പി.െഎയും കടന്നതോടെ തുടർച്ചയായി മത്സരരംഗത്തുള്ളവരിൽ എത്രപേർ തുടരുമെന്ന ചർച്ചയും സജീവമായി. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറണമെന്ന നിബന്ധന കർശനമായി നടപ്പാക്കിയാൽ ഇരു പാർട്ടിയിലെയും മന്ത്രിമാരും മുതിർന്ന നേതാക്കളുമടക്കം രംഗത്തുണ്ടാകില്ല.
2011 ലും 2016 ലും നൽകിയ ഇളവ് ചില നേതാക്കൾക്ക് ഇനി ലഭിക്കില്ലെങ്കിലും ജയസാധ്യത കണക്കിലെടുത്തുള്ള നടപടിയുണ്ടാകും. നിയമസഭാ മണ്ഡലം കമ്മിറ്റികൾ രൂപവത്കരിക്കുന്ന തിരക്കിലാണ് സി.പി.എം. സി.പി.െഎയാകെട്ട, കമ്മിറ്റികൾ സജീവമാക്കുകയും ജില്ല കൗൺസിലുകൾ ചേർന്ന് തദ്ദേശ ഫലം വിലയിരുത്തുകയുമാണ്.
തെരഞ്ഞെടുപ്പ് വിജ്ഞാപന ശേഷമാകും സ്ഥാനാർഥി, സീറ്റ് ചർച്ചകൾ ഇരു പാർട്ടികളിലും ഒൗദ്യോഗികമായി ആരംഭിക്കുക. സി.പി.െഎയിൽ മന്ത്രിമാരായ വി.എസ്. സുനിൽ കുമാർ, കെ. രാജു, സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ മുല്ലക്കര രത്നാകരൻ, സി. ദിവാകരൻ കൂടാതെ, ഇ.എസ്. ബിജിമോൾ തുടങ്ങിയവർക്കാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അവസരം നൽകിയത്.
രണ്ടുതവണ എം.എൽ.എയായ ജി.എസ്. ജയലാലിന് സംഘടനാ പ്രശ്നങ്ങളിൽ മൂന്നാം തവണ അവസരം ലഭിക്കുമോ എന്നത് സംശയമാണ്. രണ്ടുതവണയെന്ന നിബന്ധന മാറ്റണമെങ്കിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന കൗൺസിലാണ്.
ഒരു സീറ്റിൽ ഒരേ സ്ഥാനാർഥി തുടർച്ചയായി മത്സരിക്കരുതെന്ന നിലപാടാണ് സി.പി.എമ്മിനെങ്കിലും വിജയസാധ്യതയാണ് മുറുകെപ്പിടിക്കുന്നത്. അതനുസരിച്ച സ്ഥാനാർഥി നിർണയമാകും നടക്കുക. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറണമെന്ന അഖിലേന്ത്യ പ്ലീനം നിലപാട് ഇതുവരെ നടപ്പാക്കിയിട്ടില്ല.
വനിതകൾ, യുവത, മറ്റ് സാമൂഹിക വിഭാഗങ്ങൾക്കൊപ്പം അനുഭവസമ്പത്തും പ്രധാനഘടകമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വത്തിന്. സംസ്ഥാന സെക്രേട്ടറിയറ്റിെൻറ മൂന്നിലൊരു ഭാഗമേ മത്സരിക്കാവൂയെന്നാണ് നിബന്ധന. മൂന്നുതവണ പൂർത്തിയായ സി. രവീന്ദ്രനാഥ്, തോമസ് െഎസക്, ജി. സുധാകരൻ, രാജു എബ്രഹാം, ബി.ഡി. ദേവസ്യ, കെ.വി. അബ്ദുൽ ഖാദർ അടക്കമുള്ളവരുടെ കാര്യത്തിൽ സി.പി.എമ്മിന് തീരുമാനമെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.