പ്രചാരണം െകാഴുപ്പിച്ച് എൽ.ഡി.എഫ്; ഡൽഹിയിലേക്ക് നോക്കി യു.ഡി.എഫ്
text_fieldsകോഴിക്കോട്: കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പ്രചാരണം സജീവമാക്കിയെങ്കിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതിനാൽ യു.ഡി.എഫ് ക്യാമ്പുകളുണർന്നില്ല.
ഡൽഹിയിൽ കോൺഗ്രസിലെ സ്ഥാനാർഥി ചർച്ച എന്താകുമെന്ന കാത്തിരിപ്പിലാണ് യു.ഡി.എഫ് പ്രവർത്തകർ. കോൺഗ്രസിെൻറയും മുസ്ലിം ലീഗിെൻറയും പട്ടിക വെള്ളിയാഴ്ച ഇറങ്ങിയാൽ ഉടൻ ഉഷാറാക്കാമെന്നാണ് പ്രതീക്ഷ.
ഔദ്യോഗിക പ്രഖ്യാപനം വരാത്തതിനാൽ ബി.ജെ.പിയുടെ പ്രചാരണത്തിനും തുടക്കമായിട്ടില്ല.
രണ്ടു ദിവസം മുേമ്പ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം സജീവമാക്കിയ സി.പി.എം സ്ഥാനാർഥികൾ ബുധനാഴ്ച മുതൽ മണ്ഡലത്തിൽ പര്യടനം തുടങ്ങിക്കഴിഞ്ഞു. ഓരോ പ്രദേശത്തെയും പ്രമുഖരെയും സാംസ്കാരിക നായകരെയും മതനേതാക്കളെയും കണ്ട് ആശീർവാദം തേടുന്ന തിരക്കിലാണ് എൽ.ഡി.എഫ് സ്ഥാനാർഥികൾ.
വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകളും വ്യാപകമായി പതിച്ചുകഴിഞ്ഞു. പത്രിക സമർപ്പണത്തിനുള്ള ആദ്യദിനമായ വെള്ളിയാഴ്ചതന്നെ ചിലർ പത്രിക നൽകാനും സാധ്യതയുണ്ട്. പേരാമ്പ്ര, കോഴിക്കോട് നോർത്ത്, എലത്തൂർ, കുന്ദമംഗലം, ബാലുശ്ശേരി, ബേപ്പൂർ മണ്ഡലങ്ങളിലെ കൺവെൻഷനുകളും പൂർത്തിയായി.
തിരുവമ്പാടി, വടകര, കൊയിലാണ്ടി, െകാടുവള്ളി മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് കൺവെൻഷൻ. കുറ്റ്യാടിയിലും നാദാപുരത്തും കോഴിക്കോട് സൗത്തിലും ശനിയാഴ്ച കൺവെൻഷൻ നടക്കും. കുറ്റ്യാടിയിലെ തർക്കവും പ്രതിഷേധവും ഉടൻ ശമിക്കുമെന്നാണ് സൂചന.
നേരത്തേ പ്രഖ്യാപിച്ചെങ്കിലും തിരുവമ്പാടിയിലടക്കം എൽ.ഡി.എഫിൽ പ്രശ്നങ്ങൾ പുകയുന്നുണ്ട്. ഏപ്രിൽ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിന് കുറച്ച് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളതെന്നത് യു.ഡി.എഫിന് തലവേദനയാണ്.
ഥാനാർഥിയെ തീരുമാനിച്ച് മണ്ഡലത്തിൽ ഓട്ടപ്രദക്ഷിണം നടത്താൻ സമയം കുറവാണ്. ബൂത്ത് കമ്മിറ്റി വരെ സജ്ജമാണെന്നാണ് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. എൽ.ഡി.എഫ് എല്ലാ തെരഞ്ഞെടുപ്പിലും നേരത്തേ സ്ഥാനാർഥികളെ പ്രഖ്യാപിക്കാറുണ്ടെന്നും വൈകിയെത്തുന്നത് വിജയസാധ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്നും നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നു.
പ്രഖ്യാപനം വൈകുന്നതിെൻറ നീരസവും നിരാശയും കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി േനതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സീറ്റിനായി ചരടുവലി നടത്തിയ കോൺഗ്രസ് നേതാക്കളിൽ ചിലർ അന്തിമപട്ടികയിലുണ്ടാകില്ലെന്നറിഞ്ഞ നിരാശയിലാണ്. ഗ്രൂപ് സമവാക്യങ്ങൾക്കപ്പുറം വിജയസാധ്യതയും ഹൈകമാൻഡ് പരിഗണിക്കുന്നതിനാൽ സീറ്റുമോഹം അസ്തമിച്ചവരുമുണ്ട്.
മാസം മുമ്പ് സ്ഥാനാർഥിയെന്ന പേരിൽ ബാലുശ്ശേരി മണ്ഡലത്തിൽ പലയിടത്തും കറങ്ങിയ നടൻ ധർമജൻ ബോൾഗാട്ടിയും എറണാകുളത്തേക്ക് തിരിച്ചുപോയി. സ്ഥാനാർഥിപ്പട്ടിക വരുന്നതുവരെ പ്രചാരണം വേണ്ടെന്നാണ് ധർമജന് കിട്ടിയ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.