സ്വർണം, കോവിഡ്, തെരഞ്ഞെടുപ്പ്: എൽ.ഡി.എഫ് യോഗം എട്ടിന്
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയും ഒാഫിസും പ്രതിരോധത്തിൽ നിൽെക്ക അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം എൽ.ഡി.എഫ് സംസ്ഥാന നേതൃത്വം ചേരുന്നു. ആഗസ്റ്റ് എട്ടിനാണ് യോഗം. അധികാരത്തിൽ വന്നശേഷം സർക്കാറും എൽ.ഡി.എഫും വലിയ രാഷ്ട്രീയ വെല്ലുവിളി നേരിടുേമ്പാൾ മുഖ്യമന്ത്രിക്ക് പൂർണ പിന്തുണ നൽകുന്നതാവും യോഗമെന്ന് ഉറപ്പാണ്.
പക്ഷേ മുന്നണി നേതൃത്വത്തിന് മുന്നിൽ മുഖ്യമന്ത്രി നൽകുന്ന വിശദീകരണവും ഘടകകക്ഷികളുടെ അഭിപ്രായവും ശ്രദ്ധേയമാവും. മുഖ്യമന്ത്രിയുടെ ഒാഫിസിെൻറ വീഴ്ചയിലും ഉന്നത ഉദ്യോഗസ്ഥന് സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിലും സി.പി.െഎ കടുത്ത അമർഷത്തിലാണ്. തദ്ദേശതെരഞ്ഞെടുപ്പ്, കോവിഡ് വ്യാപനം, രാജ്യസഭ തെരഞ്ഞെടുപ്പ് ഉൾപ്പെടെ സുപ്രധാന വിഷയങ്ങൾ മുന്നണിക്ക് മുന്നിൽ നിൽക്കുകയാണ്. ഫെബ്രുവരിയിലാണ് അവസാനം എൽ.ഡി.എഫ് ചേർന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോവിഡ് മാനദണ്ഡം അനുസരിച്ച് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനിച്ചിരിക്കെ സമൂഹമാധ്യമങ്ങൾ വഴിയും ഒാൺലൈനിലൂടെയും പ്രചാരണപരിപാടികൾ നടത്താൻ മുന്നണികൾ നിർബന്ധിതമാവും. സർക്കാറിെൻറ നാലാംവർഷത്തിൽ നേരിടുന്ന സാമ്പത്തികവെല്ലുവിളിയുടെ പരിമിതിക്കിടയിൽ സാമൂഹികസുരക്ഷാ പെൻഷൻ വിതരണ നടപടികൾക്കും ഒാണക്കിറ്റ്, തീരദേശത്തെ ഭക്ഷ്യധാന്യകിറ്റ് വിതരണത്തിനും ഉൾപ്പെടെ കൂടുതൽ പ്രചാരണ പ്രാധാന്യം നൽകാനാണ് ലക്ഷ്യമിടുന്നത്.
എം.പി. വീരേന്ദ്രകുമാറിെൻറ മരണത്തെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭ സീറ്റിൽ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണ് യോഗം ചേരുന്നത്. ആഗസ്റ്റ് 13 നാണ് തെരഞ്ഞെടുപ്പ്.
എൽ.ഡി.എഫിന് അനായാസം വിജയിക്കാൻ കഴിയുന്ന സീറ്റിൽ എൽ.ജെ.ഡി ഇതിനകം സി.പി.എം നേതൃത്വത്തെ താൽപര്യം അറിയിച്ചു. എം.വി. ശ്രേയാംസ് കുമാറിന് വേണ്ടിയാണ് എൽ.ജെ.ഡി സീറ്റ് ചോദിക്കുന്നത്. ഏഴിന് ചേരുന്ന സംസ്ഥാന സെക്രേട്ടറിയറ്റിന് ശേഷം പറയാമെന്നാണ് സി.പി.എം മറുപടി. എൽ.ഡി.എഫിന് മുമ്പ് എൽ.ജെ.ഡി നേതൃത്വം കാനം രാജേന്ദ്രനെയും കാണും.
രാഷ്ട്രീയ സ്ഥിതിഗതി ചർച്ചചെയ്യാൻ സി.പി.എം
സ്വർണക്കള്ളക്കടത്ത് കേസിൽ മുന്നണികൾ തമ്മിൽ രാഷ്ട്രീയപ്പോര് മൂക്കുേമ്പാൾ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യാൻ സി.പി.എം നേതൃയോഗം ചേരും. ആഗസ്റ്റ് ഏഴിനും ഏട്ടിനും സി.പി.എം സംസ്ഥാന സമിതി ചേരാനാണ് ധാരണ. സ്വർണക്കള്ളക്കടത്ത് കേസിനേക്കാൾ ഇക്കഴിഞ്ഞ ദിവസം കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് പ്രധാന അജണ്ടയെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. പുതിയ ദേശീയ വിദ്യാഭ്യാസ നയം, കേന്ദ്ര നയ സമീപനങ്ങൾ, കേന്ദ്ര സർക്കാറിെനതിരായ പ്രക്ഷോഭ പരിപാടികൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യും.
സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയെയും സർക്കാറിനെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആക്രമണമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്. പ്രത്യാരോപണമായി സംസ്ഥാനത്ത് കോൺഗ്രസ്, ബി.ജെ.പി ബാന്ധവമെന്ന ആക്ഷേപമാണ് സി.പി.എം ഉന്നയിക്കുന്നത്. അതിനിടെ മുതിർന്ന പി.ബിയംഗത്തിെൻറ കുട്ടിക്കാലത്തെ ആർ.എസ്.എസ് ബന്ധം അടക്കം യു.ഡി.എഫ് ഉന്നയിക്കുകയും ചെയ്തു. കള്ളക്കടത്തിൽ ദേശവിരുദ്ധ വിഷയം ചർച്ച ചെയ്യണമെന്നാണ് സി.പി.എം ആവശ്യപ്പെടുന്നതും.
അതിൽനിന്ന് ശ്രദ്ധമാറ്റാനാണ് മുഖ്യമന്ത്രിയുടെ ഒാഫിസിെനതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് നേതൃത്വത്തിെൻറ ആക്ഷേപം. ഇക്കാര്യത്തിൽ ബ്രാഞ്ച് തലംവരെ രാഷ്ട്രീയ വിശദീകരണം നൽകിക്കഴിഞ്ഞു. കോവിഡ് വ്യാപനവും പ്രതിരോധ നടപടികളും അത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന ആഘാതവും ചർച്ചയാവും. കോവിഡ് വ്യാപന സാഹചര്യത്തിൽ ഒാൺലൈനായി ആവും യോഗം ചേരുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.