ആത്മവിശ്വാസം ചോരാതെ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: അഞ്ച് ജില്ലകളിലെ വോട്ടുകൾ സ്ട്രോങ് റൂമുകളിലേക്ക് നീങ്ങുേമ്പാൾ തദ്ദേശ തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടത്തിൽ ആത്മവിശ്വാസം ചോരാതെ എൽ.ഡി.എഫ്. ഡിസംബർ പത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനെ വർധിത പ്രതീക്ഷയോടെയും വീര്യത്തോടെയും നേരിടാൻ ശക്തിപകരുെന്നന്നാണ് എൽ.ഡി.എഫ്-സി.പി.എം നേതൃത്വം വ്യക്തമാക്കുന്നത്.
വിശദമായ അവലോകനം വരുംദിവസങ്ങളിൽ നടക്കാനിരിക്കുകയാണെങ്കിലും നിലവിൽ ഭരണത്തിലുള്ള കോർപറേഷനുകളിലും നഗരസഭകളിലും ജില്ല പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും അത് നിലനിർത്താനും കൂടുതൽ ശക്തമാക്കാനും കഴിഞ്ഞ പ്രാവശ്യം നേരിയ വോട്ടുകൾക്ക് കൈവിട്ടത് പിടിച്ചെടുക്കാനും കഴിയുന്ന മുന്നേറ്റം നടത്താനായി എന്നുതന്നെയാണ് വിലയിരുത്തൽ. ബി.ജെ.പി-യു.ഡി.എഫ് ബാന്ധവവും തുടർന്നുള്ള വോട്ട് മാറ്റവും അടിയൊഴുക്കും ഫല പ്രഖ്യാപനത്തോടെ മാത്രമേ അറിയാൻ കഴിയൂ എന്നും നേതാക്കൾ പറയുന്നു.
പോളിങ് ശതമാനത്തിെൻറ വർധനവും കുറവും വോട്ടിൽ എങ്ങനെ പ്രതിഫലിക്കുമെന്ന പഴയ കണക്കുകൂട്ടലുകളെ ആശ്രയിക്കുന്നതിനേക്കാൾ അടിത്തട്ടിലെ പ്രവർത്തനം വിലയിരുത്തിയാണ് ആത്മവിശ്വാസത്തിൽ മുന്നണി നേതൃത്വം എത്തുന്നത്.
'കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ട നിലയിൽ ഇടത്മുന്നണി എത്തുമെന്ന്' സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ.എൻ. ബാലഗോപാൽ പറഞ്ഞു. സർക്കാറിെൻറ വികസന പ്രവർത്തനങ്ങൾ, ക്ഷേമ പെൻഷനുകൾ, ഭക്ഷ്യക്കിറ്റ് വിതരണം എന്നിവയിൽ ഉൗന്നിയുള്ള പ്രചാരണത്തിന് പ്രതിപക്ഷത്തിെൻറ അഴിമതി, ക്രമക്കേട് ആരോപണങ്ങളെ നല്ലതോതിൽ പ്രതിരോധിക്കാൻ കഴിെഞ്ഞന്നാണ് വിശ്വാസം.
ഗോൾവാൾക്കറുടെ പേര് രാജീവ് ഗാന്ധി സെൻററിന് നൽകിയത് ന്യൂനപക്ഷങ്ങളിലും മതനിരപേക്ഷ സമൂഹത്തിലും ഇടത് പക്ഷത്തിെൻറ സാധ്യത ഉൗട്ടി ഉറപ്പിക്കുന്നതാണെന്നും കണക്കുകൂട്ടുന്നു. കൊല്ലത്ത് മുന്നണിയുടെ നേട്ടം കൂടുതൽ ശക്തമാവും. പത്തനംതിട്ടയിൽ യു.ഡി.എഫിെൻറ ശോഷണം കൂടുന്നതിനനുസരിച്ച് നേട്ടം വർധിക്കും. ഇടുക്കിയിൽ കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിെൻറ വരവ് കളം മാറ്റിവരയ്ക്കാൻ പലയിടത്തും സഹായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.