പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് എൽ.ഡി.എഫ്; കമീഷന് പരാതി നൽകി
text_fieldsകോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമഷനെതിരെ എൽ.ഡി.എഫ്. അസാധാരണ തീരുമാനമാണിതെന്നും തീയതി പുനഃപരിശോധിക്കണമെന്നും മന്ത്രി വി.എൻ. വാസവൻ ആവശ്യപ്പെട്ടു. സംസ്ഥാന ചരിത്രത്തിൽ ഇത്ര തിടുക്കത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായിട്ടില്ല.
വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികൾ നീട്ടണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് ജില്ല കമ്മിറ്റി പരാതി നൽകിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർക്കാർ ആവശ്യപ്പെട്ടിട്ടും കമീഷൻ തിരുത്തൽ വരുത്താൻ തയാറാവാത്തതിനാലാണ് പരാതി നൽകിയത്.
മണർകാട് പള്ളിയിലെ എട്ടുനോമ്പാചരണത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ്. തിരുവോണം അടക്കമുള്ള വിശേഷ ദിവസങ്ങളുമുണ്ട്. തെരഞ്ഞെടുപ്പിനെ എൽ.ഡി.എഫ് ഭയക്കുന്നില്ല. ജനങ്ങളുടെ ബുദ്ധിമുട്ടാണ് ചൂണ്ടിക്കാട്ടിയത്. ഉപതെരഞ്ഞെടുപ്പിൽ ‘വിശുദ്ധൻ’ പരാമർശങ്ങൾ ഉയർന്നാൽ നിയമപരമായി നേരിടുമെന്നും വാസവൻ കൂട്ടിച്ചേർത്തു.
എൽ.ഡി.എഫ് പത്രികസമർപ്പണം 16ന്
കോട്ടയം: എൽ.ഡി.എഫ് ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ഈ മാസം 16ന് വൈകീട്ട് മൂന്നിന് മണര്‍കാട് നടക്കും. അന്ന് രാവിലെ സ്ഥാനാർഥിയുടെ പത്രിക സമർപ്പിക്കാനും വ്യാഴാഴ്ച കോട്ടയത്ത് നടന്ന എല്‍.ഡി.എഫ് ജില്ല നേതൃയോഗം തീരുമാനിച്ചു.ബൂത്ത് തലം വരെയുള്ള കൺവെന്‍ഷനുകളുടെയും കുടുംബയോഗങ്ങളുടെയും തീയതികളും നിശ്ചയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.