എൽ.ഡി.എഫിന് 18ലധികം സീറ്റെന്ന് കോടിയേരി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സംസ്ഥാനത്ത് 18ലധികം സീറ്റുകളി ൽ വിജയിക്കുമെന്ന് സി.പി.എം സംസ്ഥാന െസക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 2004ന് സമാനമാ യ ട്രെൻഡാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ബി.ജെ.പി ഇത്തവണ കേരളത്തിൽ അക്കൗണ്ട് തു റക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ ലോക്സഭ മണ്ഡലം കമ്മിറ്റ ികളുടെ റിപ്പോർട്ട് പരിശോധിക്കാൻ ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗ ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.
മതന്യൂനപക്ഷം വോെട്ടടുപ്പിൽ ശക്തമായ പങ്കാളിത്തം വഹിച്ച 2004ൽ 18 സീറ്റ് എൽ.ഡി.എഫിന് ലഭിച്ചു. ഇത്തവണ ഭൂരിപക്ഷവോട്ടുകളിൽ കേന്ദ്രീകരണം ഉണ്ടായിട്ടില്ല. അത് മൂന്നായി വിഭജിക്കപ്പെടും. ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള വോട്ട് കച്ചവടം പല മണ്ഡലങ്ങളിലും നടന്നു. ബി.ജെ.പി-കോൺഗ്രസ് വോട്ട് കച്ചവടം അഞ്ചുമണ്ഡലങ്ങളിൽ ഉണ്ടെന്ന സി.പി.എം അഭിപ്രായം ശരിയാണ്. അവിടെ വോട്ടിങ്ങിൽ വ്യത്യാസം ഉണ്ടാവും. അവിടങ്ങളിൽ വോട്ട് കച്ചവടം നടത്തിയാലും എൽ.ഡി.എഫ് ജയിക്കും. അതിനെ മറികടക്കത്തക്കവിധത്തിൽ എൽ.ഡി.എഫിന് വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും ബി.ജെ.പി മൂന്നാം സ്ഥാനത്താവും.
ശബരിമല വിഷയം ചർച്ച ചെയ്യാൻ പാടില്ലെന്ന നിലപാട് എൽ.ഡി.എഫ് എടുത്തില്ല. അതിനാൽ ആ വിഷയം സജീവമായി മുന്നോട്ടുവെച്ചു. തങ്ങൾെക്കതിരായി ഉന്നയിച്ച എല്ലാ വാദമുഖത്തിനും തെരഞ്ഞെടുപ്പ് ഘട്ടത്തിൽതന്നെ മറുപടി പറയാൻ സാധിച്ചു. അതിെൻറ ഫലമായി സാധാരണഗതിയിൽ എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യാത്ത ഒരു വിഭാഗം വോട്ടർമാരുടെ വോട്ട് ഇത്തവണ നന്നായി ലഭിച്ചു. ഇടത്വോട്ടുകൾ പലപ്പോഴും ചിതറിപ്പോവാറുണ്ടായിരുന്നു പക്ഷേ, ഇത്തവണ അതുണ്ടായില്ല. ഒപ്പം മുൻകാലങ്ങളിൽ ഇടതിന് എതിരായിരുന്ന ഭൂരിപക്ഷ മതത്തിലെ ചില പ്രത്യേക സമുദായസംഘടനകൾ അനുകൂലമായി. എൻ.എസ്.എസ് സമദൂരസിദ്ധാന്തത്തിൽതന്നെ അവസാനംവരെ നിന്നു.
മുസ്ലിം, ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളിൽ 2004 ലെ പോലെ എൽ.ഡി.എഫ് അനുകൂല കേന്ദ്രീകരണം ഉണ്ടായി. എൽ.ഡി.എഫ് ഒരു മതന്യൂനപക്ഷത്തെയും പ്രീണിപ്പിക്കാൻ ശ്രമിക്കാറില്ല. മതനിരപേക്ഷനിലപാട് സ്വീകരിച്ചതിെൻറ വോട്ടാണ് എല്ലാ മതവിഭാഗങ്ങളിലുംനിന്ന് ലഭിക്കുന്നത്.
ജമാഅെത്ത ഇസ്ലാമി, എസ്.ഡി.പി.െഎ, മുസ്ലീം ലീഗ് എന്നിവരുമായി കൂട്ടുകൂടിയാണ് കോൺഗ്രസ് മത്സരിച്ചത്.
അത് കേരളത്തിലെ എല്ലാ മതത്തിലുംപെട്ട മതനിരപേക്ഷ ശക്തികൾക്ക് കടുത്ത അമർഷം ഉണ്ടാക്കിയിട്ടുണ്ട്. അതിെൻറ പ്രതിഫലനം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമായേക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.