സി.പി.എം പരീക്ഷണം ശരിവെച്ച് ആലപ്പുഴ
text_fieldsആലപ്പുഴ: മൂന്ന് മന്ത്രിമാരെ മാറ്റിയ പരീക്ഷണത്തെ ശരിവെച്ചും സി.പി.എമ്മിലെ അസ്വാരസ്യങ്ങളെ അതിജീവിച്ചും 2016ലെ സ്റ്റാറ്റസ്കോ കൃത്യമായി നിലനിർത്തി ആലപ്പുഴയിൽ എൽ.ഡി.എഫിന് മിന്നും വിജയം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ ജില്ലയിലെ എട്ട് മണ്ഡലങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയത്. ഉപതെരഞ്ഞെടുപ്പുകളിൽ ചെങ്ങന്നൂർ നിലനിർത്തിയെങ്കിലും നഷ്ടപ്പെട്ട അരൂർ ഇക്കുറി എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുനില ആവർത്തിക്കുകയാണെങ്കിൽ ഒമ്പത് മണ്ഡലങ്ങളിലും വിജയം സുനിശ്ചിതമാണെന്ന സി.പി.എം വിലയിരുത്തൽ അച്ചട്ടായി.
ഹരിപ്പാട്ടെ 18,621െൻറ ഭൂരിപക്ഷം 13,616 ആയി കുറക്കാനായെന്നതിലും എൽ.ഡി.എഫ് കേന്ദ്രങ്ങൾക്ക് ആശ്വാസത്തിന് വഴിയുണ്ട്. പ്രധാന വോട്ട് ബാങ്കായ ഈഴവ, ലാറ്റിൻ കത്തോലിക്ക വോട്ടുകൾ സി.പി.എമ്മിന് നഷ്ടമായിട്ടില്ലെന്ന സൂചനയാണ് തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. വോട്ടെടുപ്പിന് തൊട്ടുമുമ്പ് സമൂഹ മാധ്യമത്തിൽ വിചിത്ര പോസ്റ്റിട്ട കായംകുളം എം.എൽ.എ അണികളുമായി ഇടഞ്ഞത് അടക്കമുള്ള വിഷയങ്ങൾ തിരിച്ചടിയാകുമെന്ന് സി.പി.എം അവസാന നിമിഷം വരെസംശയിച്ചുവെങ്കിലും ആഞ്ഞുവീശിയ ഇടതു തരംഗത്തിൽ അതെല്ലാം അസ്ഥാനത്തായി.
അരൂരിൽ ദലീമയെ അവതരിപ്പിച്ച തീരുമാനം ശരിയായി. ജി. സുധാകരനും തോമസ് ഐസക്കിനും പിൻമുറക്കാരായി എച്ച്. സലാമിനും പി.പി. ചിത്തരഞ്ജനും തിളക്കമാർന്ന വിജയം നേടി. ഇരുവർക്കും എതിരെ നടന്ന പോസ്റ്റർ പ്രചാരണം പാർട്ടിക്ക് വലിയ അളവിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ചേർത്തലയിൽ പി. തിലോത്തമെൻറ േപഴ്സനൽ സ്റ്റാഫ് അംഗത്തിനെതിരെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ചയുടെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടി വന്നത് അടക്കമുള്ള വെല്ലുവിളികളെയും എൽ.ഡി.എഫ് മറികടന്നു. ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ഉയർത്തിയ വോട്ട് ഡീൽ വിവാദത്തെ പാടെ നിരാകരിക്കുന്നതായി ചെങ്ങന്നൂരിലെ സജി ചെറിയാെൻറ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.