വോട്ടെണ്ണും മുമ്പ് ചാനലിൽ ലീഡ് നില; വോട്ടെണ്ണൽ കേന്ദ്രത്തിൽ കൂട്ടച്ചിരി
text_fieldsകൊടുങ്ങല്ലൂർ: കയ്പമംഗലത്ത് വോട്ടെണ്ണി തുടങ്ങും ഒരു വാർത്താ ചാനൽ ലീഡ് നില പ്രഖ്യാപിച്ചത് കൗണ്ടിംഗ് സ്റേഷനിൽ ചിരി പടർത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭാ സുബിൻ നാല് വോട്ടിന് ലീഡ് ചെയ്യുന്നു എന്ന് ചാനൽ തട്ടി വിടുമ്പോൾ എണ്ണൽ കേന്ദ്രത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ടായിരുന്നുള്ളു. മൊബൈലിൽ ചാനൽ വാർത്ത കണ്ട് മീഡിയ സെൻ്ററിലും പരിസരത്തും ഉണ്ടായിരുന്നവർ അന്തം വിട്ടു.
പിന്നീട് ശോഭ സുബിൻ 16 വോട്ടിന് മുന്നിലെന്ന് ചാനൽ പറയുമ്പോഴും എണ്ണാൻ തുടങ്ങിയിരുന്നില്ല. സാങ്കേതിക തകരാറും വൈദ്യുതി പ്രശ്നവും കാരണം 8.40നാണ് പോസ്റ്റൽ വോട്ട് എണ്ണാൻ തുടങ്ങിയത്. 8.50 ന് ഇ.വി.എമ്മും എണ്ണാൻ ആരംഭിച്ചു. ഇതിനിടെ ആദ്യ ചാനലിൽ വന്ന കയ്പമംഗലത്തെ 'ലീഡ്' മറ്റു ചാനലുകളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. അതേസമയം, വോട്ടെണ്ണൽ പൊതുവെ മന്ദഗതിയിലായിരുന്നു. ഇത് അധികൃതർക്ക് തന്നെ ബോധ്യമായതോടെ 11.45ന് മൈക്കിലൂടെ വേഗത കൂട്ടുവാൻ ആവശ്യപ്പെടുകയുണ്ടായി.
മറ്റു പല മണ്ഡലങ്ങളിലെയും അന്തിമ ഫലം പുറത്ത് വന്ന് തുടങ്ങുമ്പോൾ മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എണ്ണൽ കേന്ദ്രത്തിൽ അഞ്ചാം റൗണ്ട് ആരംഭിച്ചിരുന്നുള്ളൂ. വളരെ വൈകിയാണ് എണ്ണി കഴിയുന്ന റൗണ്ടുകളുടെ വിശദാംശങ്ങൾ മീഡിയ സെൻററിൽ എത്തിയിരുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.