തരൂരിനെതിരെ നേതാക്കൾ; വിശദീകരണം ചോദിക്കുമെന്ന് സുധാകരനും സതീശനും
text_fieldsതിരുവനന്തപുരം/കോഴിക്കോട്: സിൽവർ ലൈൻ അനുകൂല പ്രസ്താവന നടത്തിയ ഡോ. ശശി തരൂരിനോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. കോൺഗ്രസും യു.ഡി.എഫും സിൽവർ ലൈനിന് എതിരാണ്. തരൂരിെൻറ സിൽവർ ലൈൻ അനുകൂല പ്രസ്താവന ശരിയെല്ലന്നും അദ്ദേഹം മാധ്യമങ്ങേളാട് പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം കോൺഗ്രസ് നേതാക്കളും തരൂരിെൻറ പ്രസ്താവന തള്ളി രംഗത്തുവന്നു.
പ്രസ്താവനയിൽ തരൂരിെൻറ നിലപാടാരായുമെന്ന് സുധാകരൻ പറഞ്ഞു. ഒരു പ്രസ്താവനയുടെ പേരിൽ മാത്രം തരൂരിനെ വിലയിരുത്താനാവില്ല. കോൺഗ്രസും യു.ഡി.എഫും സിൽവർലൈൻ പദ്ധതിക്ക് എതിരാണ്. സിൽവർ ലൈൻ അശാസ്ത്രീയമാണ്. ഒരു കാരണവശാലും അനുവദിക്കാനാവില്ല. പാർട്ടിതീരുമാനത്തിന് വിരുദ്ധമായി പറഞ്ഞത് ശരിയായില്ല. തിരുത്താൻ നടപടി എടുക്കും. വ്യത്യസ്ത നിലപാട് ഗുണകരമാകില്ല. അദ്ദേഹം പാർട്ടിയെ അംഗീകരിക്കുന്ന ആളാണ്. തരൂർ മുഖ്യമന്ത്രിയെ പിന്തുണച്ചതിൽ കുഴപ്പമൊന്നുമില്ല. എല്ലാ പദ്ധതികളിലും മുഖ്യമന്ത്രിയെ എതിർക്കണമെന്നില്ല. പേക്ഷ അദ്ദേഹം പറഞ്ഞ വികസനത്തോട് വിയോജിപ്പുണ്ടെന്നും സുധാകരൻ പറഞ്ഞു.
ശശി തരൂർ മുഴുസമയ രാഷ്ട്രീയപ്രവർത്തകനല്ലെന്നും അതിനാൽ പല കാര്യങ്ങളിലും സ്വതന്ത്ര അഭിപ്രായങ്ങളുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ-റെയിലിൽ പാർട്ടിയും മുന്നണിയും തീരുമാനമെടുത്തത് ഒറ്റക്കെട്ടായാണ്. തിരുവനന്തപുരം വിമാനത്താവള പ്രശ്നത്തിൽ തരൂരിെൻറ നിലപാട് ശരിയാെണന്ന് തെളിഞ്ഞു. വിമാനത്താവളം അദാനിക്ക് നൽകിയ കാര്യത്തിൽ മുഖ്യമന്ത്രി പോലും ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ വിഷയത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ തരൂരിനെ അച്ചടക്കം പഠിപ്പിക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. ഇതിനിടെ, നിവേദനത്തിൽ തരൂർ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട്ട് പറഞ്ഞു. ശശി തരൂരിനോട് വിശദീകരണം തേടിയ ശേഷം പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശമ്പളവും പെൻഷനുമില്ലാതെ കെ.എസ്.ആർ.ടി.സി അടച്ചുപൂട്ടാൻ ഒരുങ്ങുമ്പോഴാണ് രണ്ടുലക്ഷം കോടി വിനിയോഗിച്ച് സിൽവർ ലൈനിന് ശ്രമമെന്നും സതീശൻ കൂട്ടിച്ചേർത്തു.
വളർച്ചക്കൊപ്പം നിൽക്കേണ്ടത് അനിവാര്യം –തരൂർ
തിരുവനന്തപുരം: കോൺഗ്രസിൽ വിമർശനവും അതൃപ്തിയും തുടരുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ നിലപാടിലുറച്ചു ശശി തരൂർ. ചില കാര്യങ്ങളിൽ രാഷ്ട്രീയവ്യത്യാസം മാറ്റിെവച്ച് വളർച്ചക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫോട്ടോ പങ്കിട്ടാണ് തരൂർ പിന്നോട്ടില്ലെന്നു വ്യക്തമാക്കിയത്. ചില കാര്യങ്ങളിൽ രാഷ്ട്രീയ വ്യത്യാസം മാറ്റിവച്ച് വളർച്ചക്കൊപ്പം നിൽക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിെൻറ വികസനം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചത് ആസ്വദിച്ചുെവന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.