ബി.ജെ.പി കേന്ദ്രനേതൃത്വം വിളിച്ച യോഗം നേതാക്കൾ ബഹിഷ്കരിച്ചു
text_fieldsപാലക്കാട്: പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ കുമ്മനം രാജശേഖരന് പകരക്കാരനെ നിയോഗിക്കുന്നതിലെ പൊല്ലാപ്പ് ഒഴിയാത്ത ബി.ജെ.പി സംസ്ഥാന ഘടകം പൊട്ടിത്തെറിയിലേക്ക്. അഭിപ്രായ സമന്വയത്തിനായി ദേശീയ സഹകരണ സംഘടന സെക്രട്ടറി വിളിച്ച യോഗം മൂന്ന് ജനറൽ സെക്രട്ടറിമാർ ബഹിഷ്കരിച്ചതോടെ പ്രഹസനമായി. ആർ.എസ്.എസിെൻറ കൂടി താൽപര്യം കണക്കിലെടുത്ത് പാലക്കാട് ജില്ലയിലെ നേതാവിെൻറ വസതിയിൽ വിളിച്ച യോഗമാണ് മൂന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാർ ആസൂത്രിത നീക്കത്തിലൂടെ അവഗണിച്ചത്.
കെ. സുരേന്ദ്രനെ സംസ്ഥാന പ്രസിഡൻറാക്കുന്നതിനെ രൂക്ഷമായി എതിർക്കുന്ന വിഭാഗത്തിെൻറ തീരുമാനമാണ് ചൊവ്വാഴ്ച പാലക്കാട്ട് നടപ്പായത്. ഒമ്പത് കോർകമ്മിറ്റി അംഗങ്ങളിൽ ഏഴുപേരും 14 ജില്ല പ്രസിഡൻറുമാരിൽ 10 പേരും സുരേന്ദ്രനോടുള്ള എതിർപ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എ.എൻ. രാധാകൃഷ്ണന് അവസരം നൽകണമെന്നും അറിയിച്ചു. ജില്ല പ്രസിഡൻറുമാരിൽ ഒരാൾ ഇരുപക്ഷത്തുമില്ല. മൂന്നുപേർ കെ. സുരേന്ദ്രനൊപ്പമാണ്. 32 സംസ്ഥാന ഭാരവാഹികളിൽ 20 പേർ രാധാകൃഷ്ണനൊപ്പമാണെന്നാണ് സൂചന.
എന്നാൽ, സുരേന്ദ്രനെ പ്രസിഡൻറാക്കണമെന്ന ശാഠ്യമുള്ള ചിലർ രണ്ടും കൽപിച്ചുള്ള നീക്കത്തിലാണെന്ന് എതിർവിഭാഗം വിശ്വസിക്കുന്നു. ഇൗ നീക്കത്തിനുള്ള തിരിച്ചടിയായാണ് കൂട്ട ബഹിഷ്കരണം വിലയിരുത്തുന്നത്. ദേശീയ ഭാരവാഹിയും അടുത്തിടെ മഹാരാഷ്ട്രയിൽനിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി. മുരളീധരനോട് അടുപ്പം പുലർത്തുന്ന വ്യക്തിയുമായ ബി. സേന്താഷാണ് സംസ്ഥാനത്തെ നാല് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തരയോഗം വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.