നേതാക്കളുടെ പരസ്യപ്രസ്താവനയും സമാന്തര പ്രവർത്തനവും തിരിച്ചടി – ബി.ജെ.പി സമിതി റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: കെ. സുേരന്ദ്രെൻറയും ഒ. രാജഗോപാലിെൻറയും കുമ്മനം രാജശേഖരെൻറയും പരസ്യപ്രസ്താവനകളും ശോഭാ സുരേന്ദ്രെൻറ സമാന്തരപ്രവർത്തനവും നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ദയനീയ പരാജയത്തിന് കാരണമായെന്ന് പാർട്ടി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. ബി.ഡി.ജെ.എസിൽനിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല.
35 സീറ്റ് നേടിയാൽ കേരളം ഭരിക്കുമെന്ന കെ. സുരേന്ദ്രെൻറ പ്രസ്താവന തിരിച്ചടിയായി. കോൺഗ്രസും ബി.ജെ.പിയും ഒരുമിച്ച് പ്രവർത്തിക്കുകയാണെന്ന പ്രതീതി ഇതിലൂടെ സൃഷ്ടിച്ചു. സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതും പരാജയ കാരണമായി. ഒ. രാജഗോപാലിെൻറ പ്രസ്താവനകള്‍ നേമത്തും പൊതുവിലും ദോഷം ചെയ്തു. കൈയിലുണ്ടായിരുന്ന ഒരു സീറ്റ് നഷ്ടപ്പെടാൻ ഇത് കാരണമായി. കഴക്കൂട്ടത്ത് പാർട്ടിയും സ്ഥാനാർഥിയും സമാന്തരമായാണ് പ്രചാരണം നടത്തിയത്.
ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞതോടെ വട്ടിയൂർക്കാവിൽ സാധ്യതകൾ നഷ്ടമായി. ഇറക്കുമതി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നെന്ന ചിന്ത തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർഥി ജി. കൃഷ്ണകുമാറിന് തിരിച്ചടിയായി.
ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗമായിട്ടും ഈഴവ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിച്ചില്ല. ഇവ കൂടുതലും എൽ.ഡി.എഫിനാണ് ലഭിച്ചത്. ഗുരുവായൂരിലെയും തലശ്ശേരിയിലെയും സ്ഥാനാർഥികളുടെ നാമനിർദേശപത്രിക തള്ളിയത് സമീപ മണ്ഡലങ്ങളിലുൾപ്പെടെ തിരിച്ചടിയായി.
റിേപ്പാർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറി. അടുത്തയാഴ്ച ചേരുന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യും.
നാല് ജനറൽ സെക്രട്ടറിമാരുടെയും ഒരു വൈസ് പ്രസിഡൻറിെൻറയും നേതൃത്വത്തിലാണ് നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങൾ പഠിച്ചത്. ഒാരോ ജില്ലയിലെയും പ്രധാനപ്പെട്ട മണ്ഡലങ്ങളിലെയും പരാജയകാരണങ്ങൾ പരിശോധിച്ച് അഞ്ചുപേരും വെവ്വേറെ റിപ്പോർട്ടാണ് സമർപ്പിച്ചതെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. നേരേത്ത ജേക്കബ് തോമസ്, സി.വി. ആനന്ദബോസ്, ഇ. ശ്രീധരൻ എന്നിവർ സമർപ്പിച്ച റിപ്പോർട്ടുകൾക്ക് സമാനമായ പരാമർശങ്ങളാണ് സംസ്ഥാനത്ത് നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലുമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.