'കെ.എം.ഷാജി എന്നാണ് സമസ്തയിൽ അംഗത്വം എടുത്തത്..?'; സമസ്ത പണ്ഡിതസഭയെ അപമാനിച്ചെന്ന് എസ്.വൈ.എസ്
text_fieldsകോഴിക്കോട്: സമസ്തയുടെ പണ്ഡിത സഭയെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി അപമാനിച്ചെന്ന് എസ്.വൈ.എസ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സമസ്തയിൽ സി.പി.എമ്മിന്റെ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന ആരോപണം അപമാനിക്കലാണ്. സ്ലീപ്പിങ് സെല്ലുകൾ ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരാൻ വെല്ലുവിളിക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു. കെ.എം. ഷാജി എന്നാണ് സമസ്തയിൽ അംഗത്വം എടുത്തതെന്ന് വ്യക്തമാക്കണം. സമസ്തയെ അസ്ഥിരപ്പെടുത്താനുള്ള സലഫി, ജമാഅത്തെ ഇസ്ലാമി ഗൂഢാലോചന തിരിച്ചറിയണം. സി.ഐ.സി വിഷയത്തിലും സമസ്തയുടെ ആഭ്യന്തര കാര്യങ്ങളിലും ഷാജി ഇടപെടേണ്ടതില്ല.
മൂന്നു വർഷമായുള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയില്ല. സമസ്തയെ എതിർക്കുന്നവർക്കുവേണ്ടി സജീവമായി ഇടപെടുന്ന ആളാണ് ഷാജി. മുജാഹിദ് പ്രസ്ഥാനത്തിന് കരുത്ത് പകരുന്ന പ്രവൃത്തികളാണ് ഷാജി നടത്തിയതെന്നും നേതാക്കൾ പറഞ്ഞു.
സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ.എസ് തങ്ങൾ വെട്ടിച്ചിറ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനൽ സെക്രട്ടറി ഒ.പി. അശ്റഫ്, മുസ്തഫ മുണ്ടുപാറ, വൈസ് പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന എന്നിവരാണ് വാർത്തസമ്മേളനത്തിൽ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.