ശ്രേയാംസിനെതിരെ നേതൃകലാപം
text_fieldsകോഴിക്കോട്: എം.വി. ശ്രേയാംസ്കുമാറിനെ മാറ്റി മുഴുവൻ സമയ പ്രസിഡൻറിനെ നിയോഗിക്കണമെന്നതടക്കം ആവശ്യങ്ങളുമായി എൽ.ജെ.ഡി നേതാക്കൾ ദേശീയ നേതൃത്വത്തിനുമുന്നിൽ. തെരഞ്ഞെടുപ്പിലെ തോൽവിക്കുപിന്നാലെ പാർട്ടിയിൽ രൂപപ്പെട്ട പ്രതിസന്ധികളടക്കം സംസ്ഥാന നേതാക്കൾ ഡൽഹിയിലെത്തി ദേശീയ പ്രസിഡൻറ് ശരദ് യാദവിെൻറ ശ്രദ്ധയിൽപ്പെടുത്തി.
പ്രസിഡൻറ് തന്നിഷ്ടപ്രകാരമാണ് പ്രവർത്തിക്കുന്നത്. സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്താത്തപക്ഷം പാർട്ടി ഇല്ലാതാവും. എൽ.ഡി.എഫിൽ ഒറ്റ എം.എൽ.എ മാത്രമുള്ളവർക്ക് ടേം വ്യവസ്ഥയിൽ മന്ത്രി സ്ഥാനം ലഭിച്ചു. എൽ.ജെ.ഡിക്ക് പരിഗണന ലഭിക്കാതെ പോയത് നേതൃത്വത്തിെൻറ ഇടപെടലില്ലാത്തതുെകാണ്ടാണെന്നും ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് തോൽവിപോലും ഗൗരവമായി ചർച്ച െചയ്തില്ലെന്നും ശ്രദ്ധയിൽെപടുത്തി. അഖിലേന്ത്യ ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ്, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസ്, വി. സുരേന്ദ്രൻ പിള്ള, കെ.പി. മോഹനൻ എം.എൽ.എ എന്നിവരാണ് ശനിയാഴ്ച ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. നേതാക്കൾക്കുപിന്നാലെ ശനിയാഴ്ച രാത്രി ശ്രേയാംസ്കുമാറും ഡൽഹിയിലെത്തി ശരദ് യാദവുമായി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.