ലീഗ് പ്രവർത്തകന്‍റെ കൊലപാതകം: കൂത്തുപറമ്പിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ
text_fieldsകണ്ണൂർ: കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് മണ്ഡലത്തിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷത്തിലാണ് മുസ്ലിം ലീഗ് പ്രവർത്തകൻ കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ കൊല്ലപ്പെട്ടത്. അക്രമത്തിൽ സഹോദരൻ മുഹസിന് സാരമായ പരുക്കേറ്റിട്ടുണ്ട്. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. സി.പി.എം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു.
വോട്ടെടുപ്പ് ദിവസം രാവിലെ മുതല്‍ പ്രദേശത്ത് ചെറിയ രീതിയിലുളള സംഘര്‍ഷം ആരംഭിച്ചിരുന്നു. 149-150 എന്നീ ബൂത്തികളിലേക്ക് ഓപ്പണ്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മന്‍സൂറിന്‍റെ മരണം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.