കുത്തേറ്റ് മരിച്ച സമീറിന്റെ വീട്ടിൽ ആശ്വാസവുമായി ലീഗ്, കോൺഗ്രസ് നേതാക്കൾ
text_fieldsകീഴാറ്റൂർ: കീഴാറ്റൂർ ഒറവംപുറത്ത് കുത്തേറ്റ് മരിച്ച മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ ആര്യാടൻ സമീർ ബാബുവിെൻറ വീട് കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരാണ് വെള്ളിയാഴ്ച സന്ദർശനം നടത്തിയത്.
സി.പി.എമ്മിെൻറ കാപാലിക രാഷ്ട്രീയം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളത്തിലെ ക്രമസമാധാനം നിലനിർത്താൻ പൊലീസിന് സാധ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ തെൻറ പാർട്ടി അണികളോട് ആയുധം താഴെവെക്കാൻ ആവശ്യപ്പെട്ടാൽ കേരളത്തിൽ അക്രമരാഷ്ട്രീയം ഉണ്ടാകില്ലെന്നും കൊലപാതകരാഷ്ട്രീയത്തിന് വിരാമം കുറിക്കാൻ സാധിക്കുമെന്നും താൻ ഉറച്ചുവിശ്വസിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു.
ഒറവംപുറത്തെ ആര്യാടൻ സമീറിെൻറ കൊലപാതകത്തെ നിയമപരമായി നേരിടുമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നിടങ്ങളിലെല്ലാം അക്രമരാഷ്ട്രീയം പതിവാക്കിയവരാണ് സി.പി.എമ്മെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സമീറിെൻറ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.
എം.എൽ.എമാരായ അഡ്വ. എം. ഉമ്മർ, പി. അബ്ദുൽ ഹമീദ്, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, അഡ്വ. ബെന്നി തോമസ്, ആലിപറ്റ ജമീല തുടങ്ങിയവരും മുല്ലപ്പള്ളിയോടൊപ്പം ഉണ്ടായിരുന്നു. ടി.വി. ഇബ്രാഹീം എം.എൽ.എ, നജീബ് കാന്തപുരം, അഡ്വ. ഫൈസൽ ബാബു, സി.കെ. സുബൈർ എന്നിവരും വീട്ടിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.