ലീഗിന് എം.വി ഗോവിന്ദന്റെ സർട്ടിഫിക്കറ്റ് വേണ്ട; വർഗീയ ചാപ്പ കുത്തിയ പിണറായി എപ്പോൾ മാപ്പ് പറയും -ഫാത്തിമ തഹിലിയ
text_fieldsമുസ്‍ലിം ലീഗിന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററുടെ മതേതര സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ഹരിത മുൻ നേതാവ് ഫാത്തിമ തഹിലിയ. ലീഗ് മതേതര പാർട്ടിയാണെന്ന് കഴിഞ്ഞ ദിവസം എം.വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് വ്യാപക ചർച്ചകൾ ഉയർന്നിരുന്നു. ലീഗിന് എൽ.ഡി.എഫിലേക്കുള്ള ക്ഷണം എന്ന നിലക്കാണ് ചർച്ചകൾ നടന്നത്. എന്നാൽ, വിഷയത്തിൽ ലീഗ് അധ്യക്ഷൻ അടക്കമുള്ളവർ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിഷയം വർഗീയ വികാരം ഇളക്കുന്ന വിധം ഉപയോഗിക്കുകയും ചെയ്തിരുന്നു. ലീഗ് മതേതര പാർട്ടിയാണെന്ന് പറയുമ്പോൾ, ലീഗിനെതിരെ വർഗീയ ചാപ്പ കുത്തിയ പിണറായി വിജയൻ, കടകംപള്ളി സുരേന്ദ്രൻ, എ. വിജയഘവൻ മുതലായവർ എപ്പോൾ മാപ്പ് പറയും എന്നും തഹിലിയ ചോദിക്കുന്നു. ഫേസ്ബുക്കിലാണ് അവർ വിമർശനം ഉന്നയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിൽനിന്ന്:
മുസ്ലിം ലീഗിന് എം.വി ഗോവിന്ദൻ മാസ്റ്ററുടെ മതേതര സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. എങ്കിലും മുസ്ലിം ലീഗ് വർഗ്ഗീയ പാർട്ടിയല്ലെന്ന് തുറന്ന് പറയാൻ കാണിച്ച അദ്ദേഹത്തിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്നു. ഇനി ചോദിക്കാനുള്ളത്
പിണറായി വിജയൻ, കടകംപള്ളി സുരേന്ദ്രൻ, എ. വിജയഘവൻ മുതലായവരോടാണ്. മുസ്ലിം ലീഗിനെയും അവർക്ക് വോട്ട് ചെയ്യുന്നവരെയും വർഗീയ ചാപ്പ കുത്തിയതിന് നിങ്ങൾ എപ്പോൾ മാപ്പ് പറയും?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.