Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒ​രി​ക്ക​ൽ മാ​ത്രം...

ഒ​രി​ക്ക​ൽ മാ​ത്രം ത​ക​ർ​ന്ന പ​ച്ച​ക്കോ​ട്ട

text_fields
bookmark_border
Muslim League
cancel

ലീ​ഗി​ന്റെ ഉ​രു​ക്കു​കോ​ട്ട​യാ​ണ് മ​ല​പ്പു​റം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​മെ​ങ്കി​ലും ഒ​രി​ക്ക​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​ത് ത​ക​ർ​ക്കാ​നാ​യി എ​ന്ന​ത് ച​രി​ത്ര​ത്തി​ലെ വ​ലി​യ അ​ട്ടി​മ​റി​യാ​യി​രു​ന്നു. അ​ന്ന്പ​ക്ഷെ മ​ണ്ഡ​ല​ത്തി​ന്റെ പേ​ര് മ​ഞ്ചേ​രി എ​ന്നാ​യി​രു​ന്നു. മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ​ത്തി​ന് ശേ​ഷം ഇ​ത് മ​ല​പ്പു​റ​മാ​യി. പ​ച്ച​ക്കോ​ട്ട​യി​ൽ ചെ​​ങ്കൊ​ടി പാ​റി​യ 2004 ലെ ​ആ ഓ​ർ​മ പി​ന്നീ​ട് ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പി​ലും ലീ​ഗി​നോ​ട് അ​ങ്കം വെ​ട്ടാ​ൻ സി.​പി.​എ​മ്മി​ന് ആ​വേ​ശ​മാ​യി. 2004 ൽ ​ടി.​കെ. ഹം​സ ന​ട​ത്തി​യ അ​ട്ടി​മ​റി പി​ന്നീ​ടൊ​രി​ക്ക​ലും ആ​വ​ർ​ത്തി​ച്ചി​ല്ല.

ഇ​ത്ത​വ​ണ​യും കോ​ണി​യും അ​രി​വാ​ൾ ചു​റ്റി​ക ന​ക്ഷ​ത്ര​വും കൊ​മ്പ് കോ​ർ​ക്കു​ന്നു. അ​ടു​ത്ത കാ​ല​ത്താ​യി പ​ര​സ്പ​രം പോ​ര​ടി​ക്കാ​ത്ത പാ​ർ​ട്ടി​ക​ളാ​ണ് സി.​പി.​എ​മ്മും ലീ​ഗു​മെ​ന്ന​ത് മ​ത്സ​ര​ത്തെ ശ്ര​ദ്ധേ​യ​മാ​ക്കു​ന്നു​ണ്ട്. മ​ണ്ഡ​ല വി​ക​സ​ന​ത്തി​നും പ്രാ​ദേ​ശി​ക​വി​ഷ​യ​ങ്ങ​ൾ​ക്കു​മ​പ്പു​റം ദേ​ശീ​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം മ​ണ്ഡ​ല​ത്തി​ൽ കാ​ര്യ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യ​മ സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും മു​സ്‍ലിം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് വി​ജ​യി​ച്ച​ത്.

ഇ​ത്ത​വ​ണ ലീ​ഗ് ഇ​റ​ങ്ങും മു​മ്പെ ഇ​ട​തു സ്ഥാ​നാ​ർ​ഥി മ​ല​പ്പു​റ​ത്തി​റ​ങ്ങി. ലീ​ഗി​ന്റെ ദേ​ശീ​യ​മു​ഖ​മാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റും ഡി.​വൈ.​എ​ഫ്.​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് വി. ​വ​സീ​ഫും ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി​രു​ന്ന ഡോ. ​എം. അ​ബ്ദു​ൽ സ​ലാ​മി​നെ ബി.​ജെ.​പി​യും രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. വ​സീ​ഫി​നി​ത് ക​ന്നി​യ​ങ്ക​മാ​ണ്. ഇ.​ടി​ക്ക് പാ​ർ​ല​മെ​ന്റി​ലേ​ക്ക് നാ​ലാ​മൂ​ഴ​വും. മൂ​ന്നു ത​വ​ണ​യും ഇ.​ടി പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് ജ​ന​വി​ധി തേ​ടി​യ​ത്. മ​ല​പ്പു​റ​ത്ത് സ​മ​ദാ​നി​യാ​യി​രു​ന്നു സി​റ്റിം​ഗ് എം.​പി. അ​ദ്ദേ​ഹം ഇ​ത്ത​വ​ണ പൊ​ന്നാ​നി​യി​ലേ​ക്ക് മാ​റി. സീ​റ്റു​ക​ൾ വെ​ച്ചു​മാ​റ്റി​യ​താ​ണ് ഇ​ത്ത​വ​ണ​ത്തെ വ്യ​ത്യാ​സം. അ​തെ​ന്തി​ന്നെ ചോ​ദ്യ​ത്തി​ൽ നി​ന്ന് ലീ​ഗ് മ​റു​പ​ടി പ​റ​യാ​ൻ ത​യാ​റാ​യി​ട്ടി​ല്ല.

സ​മ​സ്ത​യി​ൽ അ​ടു​ത്ത കാ​ല​ത്തു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ൾ, കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ് ത​ർ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ മ​ണ്ഡ​ല​ത്തി​ൽ എ​ങ്ങ​നെ പ്ര​തി​ഫ​ലി​ക്കും എ​ന്ന​ത് ച​ർ​ച്ച​യാ​ണ്. ഇ. ​ടി​ക്ക് സ്വ​ന്തം നാ​ട് ഉ​ൾ​പെ​ടു​ന്ന മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്. ലീ​ഗി​നെ​തി​രെ ഉ​യ​രു​ന്ന ഏ​ത് വി​മ​ർ​ശ​ന​ത്തി​നും മ​റു​പ​ടി​യാ​വു​ന്ന സ്ഥാ​നാ​ർ​ഥി​ത്വ​മാ​ണ് ഇ.​ടി​യു​ട​ത്. ഇ​ട​തു​പ​ക്ഷം ഇ​വി​ടെ വ​ലി​യ അ​ടി​യൊ​ഴു​ക്ക​ക​ളൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ യു​വ​പോ​രാ​ളി​യെ ത​ന്നെ ഇ​റ​ക്കി മ​ത്സ​രം ക​ള​റാ​ക്കു​ക​യാ​ണ് എ​ൽ.​ഡി.​എ​ഫ്. വ​സീ​ഫ് എ​ല്ലാ​യി​ട​ത്തും മു​ന്നേ ഓ​ടി എ​ത്തു​ന്നു​ണ്ട്. ബി.​ജെ.​പി​യാ​വ​ട്ടെ അ​പൂ​ർ​മാ​യി പ​ട്ടി​ക​യി​ലി​ടം ന​ൽ​കു​ന്ന മു​സ്‍ലീം സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യെ മ​ല​പ്പു​റ​ത്തി​റ​ക്കി​യി​രി​ക്ക​യാ​ണ്. മു​ൻ കാ​ലി​ക്ക​റ്റ് യൂ​ണി​വാ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റെ​ന്ന നി​ല​യി​ൽ അ​ബ്ദു​ൽ സ​ലാം മ​ണ്ഡ​ല​ത്തി​ന് അ​പ​രി​ചി​ത​ന​ല്ല.

പ​ര​മ്പ​രാ​ഗ​ത സു​ന്നി വോ​ട്ടു​ക​ൾ പ്ര​ധാ​നം

കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ങ്ക​ട, മ​ല​പ്പു​റം, വേ​ങ്ങ​ര, വ​ള്ളി​ക്കു​ന്നു നി​യ​മ​സ​ഭ​മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പെ​ടു​ന്ന​താ​ണ് മ​ല​പ്പു​റം പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ലം. 2021ൽ ​ഇ​വി​ടെ​യെ​ല്ലാം നി​യ​മ​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച​ത് യു.​ഡി.​എ​ഫ് ആ​ണ്.

പ​ര​മ്പ​രാ​ഗ​ത സു​ന്നി വോ​ട്ടു​ക​ൾ വ​ള​രെ പ്ര​ധാ​ന​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ. (ഇ.​കെ. വി​ഭാ​ഗം സു​ന്നി​ക​ൾ) മു​സ്‍ലിം സ​മു​ദാ​യ​ത്തി​നാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഭൂ​രി​പ​ക്ഷം. മി​ക്ക മു​സ്‍ലീം സം​ഘ​ട​ന​ക​ളു​ൾ​ക്കും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള മ​ണ്ഡ​ലം.

14 ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട​ർ​മാ​ർ

2024 ജ​നു​വ​രി​യി​ലെ ക​ണ​ക്ക് പ്ര​കാ​രം 7,21,623 പു​രു​ഷ വോ​ട്ട​ർ​മാ​രും 708998 സ്ത്രീ ​വോ​ട്ട​ർ​മാ​രു​മ​ട​ക്കം 14,30,672 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്.

1951 ൽ ​മ​ല​പ്പു​റം എ​ന്നാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ന്റെ പേ​ര്. 1957 മു​ത​ൽ 2004 നാ​ല് വ​രെ മ​ഞ്ചേ​രി എ​ന്നാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ന്റെ പേ​ര്. 2009 ലെ ​പാ​ർ​ല​മെ​ന്റ് മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തെ തു​ട​ർ​ന്ന് പേ​ര് വീ​ണ്ടും മാ​റി മ​ല​പ്പു​റ​മാ​യി.ക​ഴി​ഞ്ഞ 19 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 18ഉം ​ലീ​ഗ് ആ​ണ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 2004-ൽ ​ഇ​ട​തു​മു​ന്ന​ണി​യു​ടെ ടി.​കെ. ഹം​സ ച​രി​ത്രം അ​ട്ടി​മ​റി​ച്ചു. മു​സ്‍ലീം ലീ​ഗ് നേ​താ​വ് കെ.​പി.​എ മ​ജീ​ദി​നെ 47743 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ഹം​സ തോ​ൽ​പി​ച്ചു.

1951 മു​ത​ലു​ള്ള ലീ​ഗി​ന്റെ വി​ജ​യ​ച​രി​ത്ര​മാ​ണ് ഹം​സ മാ​റ്റി​യെ​ഴു​തി​യ​ത്.1951-ലും 57-​ലും ബി. ​പോ​ക്ക​ർ,1962ലും 67​ലും മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ സാ​ഹി​ബ്, 1971ലും 77​ലും 80ലും 84​ലും 89ലും ​ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ടു​വും, 91ലും 96​ലും 98ലും 99​ലും 2009ലും 2014​ലും ഇ. ​അ​ഹ​മ്മ​ദും 2017 ലും 2019​ലും പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യും 2021 ഉ​പ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദാ​നി​യു​മാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ൽ വി​ജ​യി​ച്ച​ത്. പാ​ർ​ല​മെ​ന്റ് മ​ണ​ഡ​ല ച​രി​ത്ര​ത്തി​ൽ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​ണ് ഏ​റ്റ​വും വ​ലി​യ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത്. 2019ൽ 260153 ​ഭൂ​രി​പ​ക്ഷ​മാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. അ​തേ സ​മ​യം കു​ഞ്ഞാ​ലി​ക്കു​ട്ടി നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ വേ​ണ്ടി 2021 -ൽ ​രാ​ജി വെ​ച്ച ഒ​ഴി​വി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ​ദാ​നി​ക്ക് ല​ഭി​ച്ച​ത് 114692 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം.

ബി.​ജെ.​പി​ക്ക് വ​ള​ർ​ച്ച

2009 മു​ത​ലു​ള​ള ലോ​ക് സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്ക് പ്ര​കാ​രം മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി വോ​ട്ടി​ങ് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. 2009ൽ 4.60 ​ശ​ത​മാ​ന​മാ​യി​രു​ന്നു ബി.​ജെ.​പി വോ​ട്ട്. 2019ലെ​ത്തി​യ​പ്പോ​ൾ ഇ​ത് 7.96 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. അ​തേ സ​മ​യം 2021ൽ ​എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​പ്പോ​ൾ 1.69 ശ​ത​മാ​നം വോ​ട്ട് കു​റ​ഞ്ഞു.എ​സ്.​ഡി.​പി.​ഐ​ക്ക് 2021ൽ 46758 ​വോ​ട്ട് മ​ണ്ഡ​ല​ത്തി​ൽ ല​ഭി​ച്ചു.

മലപ്പുറം

  • പി. ഉബൈദുല്ല (ഐ.യു.എം.എൽ) 93,166
  • പാലോളി അബ്ദുറഹ്മാൻ (സി.പി.എം) 57,958
  • അരീക്കാട് സേതുമാധവൻ (ബി.ജെ.പി) 5,883

കൊണ്ടോട്ടി

  • ടി.വി ഇബ്രാഹിം (ഐ.യു.എം.എൽ ) 82,759
  • കാട്ടിപ്പരുത്തി സുലൈമാൻ ഹാജി(എൽ.ഡി.എഫ്) 65,093
  • ഷീബ ഉണ്ണികൃഷ്ണൻ (ബി.​ജെ.പി) 11,114

മ​ഞ്ചേരി

  • യു.എ ലത്തീഫ് (ഐ.യു.എം.എൽ ) 78,836
  • നാസർ ഡിബോണ( സി.പി.ഐ) 64,263
  • പി.ആർ. രഷ്മിൽ നാഥ് (ബി.ജെ.പി) 11,350

പെരിന്തൽ മണ്ണ

  • നജീബ് കാന്തപുരം (ഐ.യു.എം.എൽ ) 76,530
  • കെ.പി.എം മുസ്തഫ (എൽ.ഡി.എഫ്) 76,492
  • സുചിത്ര മാട്ടട (ബി.ജെ.പി) 8,021

മങ്കട

  • മഞ്ഞളാംകുഴി അലി (ഐ.യു.എം.എൽ ) 83,231
  • ടി.കെ. റഷീദ് അലി (സി.പി.എം) 76,985
  • സജീഷ് എളയിൽ ബി.ജെ.പി 6,641

വേങ്ങര

  • പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.യു.എം.എൽ ) 70,381
  • പി. ജിജി (സി.പി.എം) 39,785
  • സബാഹ് കുണ്ടുപുഴക്കൽ (സ്വത.) 11,255
  • പ്രേമൻ മാസ്റ്റർ (ബി.ജെ.പി) 5,968

വള്ളിക്കുന്ന്

  • പി. അബ്ദുൽ ഹമീദ് (ഐ.യു.എം.എൽ ) 71,283
  • എ.പി. അബ്ദുൽ വഹാബ്( ഐ.എൻ.എൽ) 57,707
  • പിതാംബരൻ പാലാട്ട് (ബി.ജെ.പി) 19,853
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeagueMalappuramLok Sabha Elections 2024
News Summary - League-Malappuram-Lok-Sabha-Election
Next Story