തെരഞ്ഞെടുപ്പ് തിരിച്ചടി സഹിക്കാനാകാതെ ലീഗ് അക്രമത്തിലേക്ക് നീങ്ങുന്നു -എ. വിജയരാഘവൻ
text_fieldsതിരുവനന്തപുരം: തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി സഹിക്കാനാകാത്ത മുസ്ലിം ലീഗ് അക്രമത്തിലേക്ക് നീങ്ങുകയാണെന്ന് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ.
കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുറഹ്മാനെ മുസ്ലിം ലീഗുകാര്‍ കൊലപ്പെടുത്തിയതിനെ അദ്ദേഹം അപലപിച്ചു.
'പരമ്പരാഗത ശക്തിമേഖയിലെ പരാജയമാണ് കൊലക്കത്തി കൈയ്യിലെടുക്കാന്‍ ലീഗിനെ നിര്‍ബന്ധിതമാക്കിയത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തെതുടര്‍ന്ന് കാഞ്ഞങ്ങാട് സ്‌ത്രീകളെ ഉള്‍പ്പെടെ ആക്രമിച്ചിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ ആറാമത്തെ പാര്‍ട്ടി പ്രവര്‍ത്തകനെയാണ് അക്രമിസംഘം കൊലപ്പെടുത്തുന്നത്. സി.പി.എമ്മിനെ ആക്രമിച്ച് കീഴ്‌പ്പെടുത്താനാവില്ല എന്നത് ചരിത്ര വസ്‌തുതയാണ്.
ലീഗിന് സമനിലതെറ്റിയാല്‍ അക്രമവും കൊലയും എന്ന നിലപാട് ആ പാർട്ടി അവസാനിപ്പിക്കണം. ഈ അക്രമ പരമ്പരകള്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം. ഔഫിന്‍റെ കൊലയാളികളെ ഒറ്റപ്പെടുത്താന്‍ തയ്യാറാകണം. സംയമനം പാലിച്ച് കടുത്ത പ്രതിഷേധം ഉയര്‍ത്തണം' -വിജയരാഘവൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.