ലീഗിലെ വനിത അവഗണന: സമസ്ത കുറ്റക്കാരല്ലെന്ന് നേതാക്കൾ
text_fieldsകോഴിക്കോട്: മുസ്ലിം ലീഗിൽ വനിതകൾ അവഗണികപ്പെടുന്നതിെൻറ ഉത്തരവാദിത്തം സുന്നികളുടെ മേൽ ചാർത്തുന്നതിനെതിരെ സമസ്ത. ലീഗ് അംഗങ്ങളിൽ പകുതിയിലേറെയും വനിതകളാണെങ്കിലും കാൽനൂറ്റാണ്ടിലേറെയായി പാർലമെൻറ്, നിയമസഭ തെരഞ്ഞെടുപ്പുകളിലൊന്നും പാർട്ടി വനിതകളെ പരിഗണിച്ചിട്ടില്ല. ഇതുസംബന്ധിച്ച് വനിത ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്ത് നിവേദനം നൽകിയിട്ടും ലീഗ് നേതൃത്വം കണ്ണുതുറന്നിട്ടില്ല. പകരം സമുദായത്തിലെ പ്രബല സംഘടനയായ സമസ്ത േകരള ജംഇയ്യതുൽ ഉലമ വനിതകൾക്ക് സീറ്റ് നൽകുന്നതിന് എതിരാണെന്നാണ് പ്രചാരണം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ലീഗിെൻറ പല ഉന്നത നേതാക്കളും ഇക്കാര്യം വ്യംഗ്യമായി പറയുകയും ചെയ്യുന്നു. ഇതാണ് സമസ്ത നേതാക്കളെ ചൊടിപ്പിക്കുന്നത്.
ലീഗിെൻറ രാഷ്ട്രീയകാര്യങ്ങളിൽ ഒരുഘട്ടത്തിലും സമസ്ത ഇടപെടാറില്ലെന്ന് പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ 'മാധ്യമ'ത്തോട് പറഞ്ഞു. വനിതകൾക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ അവസരം നൽകുന്നതിനെ സമസ്ത എതിർക്കുന്നു എന്ന പ്രചാരണം ശ്രദ്ധയിൽപെട്ടിട്ടില്ല. ഇക്കാര്യത്തിൽ സമയം വരുേമ്പാൾ സമസ്ത പ്രതികരിക്കും.
എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂർ വനിതകളെ ലീഗ് സ്ഥാനാർഥിയാക്കിയാൽ പ്രത്യാഘാതമുണ്ടാവുമെന്ന് പ്രസ്താവിച്ചതിനെ കുറിച്ച ചോദ്യത്തിന് സമസ്തയുടെ അഭിപ്രായം പറയേണ്ടത് പ്രസിഡൻറായ താനോ ജനറൽ െസക്രട്ടറിയോ ആണെന്നും മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.
ജനാധിപത്യസംവിധാനത്തിൽ ആവശ്യമായ ഘട്ടങ്ങളിൽ വനിതകൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ മതസംഘടനകളൊന്നും എതിർത്തിട്ടില്ലെന്ന് സമസ്ത കേരള സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വ്യക്തമാക്കി. സീറ്റ് വീതംവെക്കുേമ്പാൾ രാഷ്ട്രീയപാർട്ടികൾ വനിതകൾക്ക് ഇടം നൽകാത്തതിെൻറ പാപഭാരം മതസംഘടനകളുടെ മേൽ വെച്ചുകെട്ടുന്നനതിൽ അർഥമില്ല. വനിതകൾക്ക് ഇടംനൽകാത്തത് മതസംഘടനകളെ പരിഗണിച്ചുകൊണ്ടാണെന്ന പ്രസ്താവന ഒളിച്ചോട്ടമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.