സ്വന്തം വീട്ടിൽ വിദ്യാർഥി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം: പുനരന്വേഷണം പ്രഹസനമെന്ന്
text_fieldsനാദാപുരം: വിദ്യാർഥിയായ കറ്റാരത്ത് അസീസിെൻറ മരണത്തിലുള്ള പുനരന്വേഷണം പ്രഹസനമെന്ന് മുസ്ലിം ലീഗ് നേതാവ് സൂപ്പി നരിക്കാട്ടേരി.
കഴിഞ്ഞ വർഷം മേയ് 17ന് സ്വന്തം വീട്ടിൽ സംശയകരമായി മരിച്ച അസീസിേൻറത് കൊലപാതകമാണെന്ന് തെളിയിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മരണം കൊലപാതകമാണെന്നും അന്വേഷിച്ച് യഥാർഥ പ്രതികളെ നിയമത്തിെൻറ മുന്നിൽ കൊണ്ടുവരണമെന്നും ആക്ഷൻ കമ്മിറ്റി ലോക്കൽ പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഒരു അന്വേഷണവും നടത്താതെ ആത്മഹത്യയാണെന്ന് കോടതിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു പൊലീസ്. കേസ് എഴുതിതള്ളിയ ജില്ല ക്രൈം ബ്രാഞ്ചിെൻറ പഴയ ടീമിനെ തന്നെയാണ് പുനരന്വേഷണ ചുമതല പൊലീസ് മേധാവി ഏൽപിച്ചിരിക്കുന്നത്.
ഇത് പ്രതിഷേധാർഹമാണ്. വിഷയത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ ആക്ഷൻ കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൂടിയായ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിസൻറ് സൂപ്പി നരിക്കാട്ടേരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.