ചർച്ചക്ക് മുൻകൈയെടുത്തത് ലീഗ് –എസ്.ഡി.പി.െഎ
text_fields
കോഴിക്കോട്: മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ. ടി. മുഹമ്മദ് ബഷീർ എം.പിയുമായി കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിൽ നട ത്തിയ ചർച്ചക്ക് മുൻകൈയെടുത്തത് മുസ്ലിംലീഗാണെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ൈഫസി. എസ്.ഡി.പി.െഎയുടെ ലോക്സഭ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോഴിക്കോട്ട് വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് ലീഗിനകത്ത് ആശയക്കുഴപ്പമുണ്ടെങ്കിൽ അവർതന്നെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുന്നത് സി.പി.എമ്മുമായിട്ടാണ്.
രണ്ടു രാഷ്ട്രീയ കക്ഷികളാണെങ്കിലും അവർ തമ്മിൽ അന്തർധാര ശക്തമാണ്. കുഞ്ഞാലിക്കുട്ടിക്ക് വിലകുറച്ചുകാണിക്കാനുള്ള സംഘടനയല്ല എസ്.ഡി.പി.െഎയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.െഎ നാലു സീറ്റുകളിൽകൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് സംസ്ഥാന പ്രസിഡൻറ് പി. അബ്ദുൽ മജീദ് ഫൈസി, പാലക്കാട്ട് സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, ആറ്റിങ്ങലിൽ അജ്മൽ ഇസ്മായിൽ, ആലപ്പുഴയിൽ കെ.എസ്. ഷാൻ എന്നിവരാണ് മത്സരിക്കുകയെന്ന് ദേശീയ പ്രസിഡൻറ് എം.കെ. ഫൈസി അറിയിച്ചു. നേരേത്ത ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.