റോഡ് പണിക്കിടെ സിറ്റി ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച: റോഡ് കരാറുകാർക്കെതിരെ ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പിന്റെ പരാതി
text_fieldsഎകരൂൽ: ഉണ്ണികുളം കരുമലയില്‍ വീടുകളിലേക്ക് പ്രകൃതി വാതകമെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. കൊയിലാണ്ടി - താമരശേരി സംസ്ഥാന പാതയിൽ റോഡ് പ്രവൃത്തി നടക്കുന്നതിനിടെ ടാര്‍ ഉരുകി പൈപ്പ് ലൈനില്‍ വീണാണ് ചോര്‍ച്ച ഉണ്ടായത്.
ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പി.എന്‍.ജി പൈപ്പ് ലൈനിലാണ് ചോര്‍ച്ച കണ്ടെത്തിയത്. എകരൂൽ ടൗണിലുള്ള സിറ്റി ഗ്യാസ് സ്റ്റേഷനിൽ നിന്ന് വീടുകളിലേക്ക് പോകുന്ന ലൈനില്‍ കരുമല ഭാഗത്ത് രണ്ടിടങ്ങളിലാണ് ചോര്‍ച്ച കണ്ടെത്തിയത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പൈപ്പിലൂടെയുള്ള വാതക വിതരണം ഓഫ് ചെയ്യുകയും ചോർച്ച അടക്കുകയും ചെയ്തു.
ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും നിലവില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവര മറിഞ്ഞ് നരിക്കുനിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും എത്തിയിരുന്നു.
അതേ സമയം വിടുകളിലേക്ക് പ്രകൃതി വാതക കണക്ഷൻ നൽകാൻ പൂർത്തീകരിച്ച പൈപ്പ് ലൈൻ നിരുത്തരവാദപരമായി തകർക്കുകയും പല തവണയായി 25 ലക്ഷം രൂപ നഷ്ടമുണ്ടാക്കുകയും ചെയ്ത റോഡ് ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ ഇന്ത്യൻ ഓയിൽ അദാനി ഗ്രൂപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതർ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.