എസ്.ബി.െഎ ഇടപാടിനിടെ വിവരച്ചോർച്ച; ഹോട്ടൽ ഉടമക്ക് നഷ്ടം 29 കോടി
text_fieldsതിരുവനന്തപുരം: ഇടപാടുകാരുടെ രഹസ്യ അക്കൗണ്ട് വിവരങ്ങൾ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ഐയിൽ നിന്ന് ചോർന്നെന്ന് ഉറപ്പിച്ച് കേരള പൊലീസ്. ബാങ്കിെൻറ സർവറിൽ നിന്ന് ഇടപാടുകാരുടെ അക്കൗണ്ട്, ഇ-മെയിൽ ഐഡി, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ ഹാക്കർമാർ ചോർത്തിയതോടെ സംസ്ഥാനത്ത് അരങ്ങേറുന്നത് ഒാൺലൈൻ തട്ടിപ്പിെൻറ ചാകര.
തലസ്ഥാനത്ത് പട്ടത്തെ പ്രമുഖ ഹോട്ടൽ ഉടമയുടെ അക്കൗണ്ടിൽ നിന്ന് 29 കോടി ഹാക്കർമാർ തട്ടി. 2016 മുതൽ 2020 വരെയുള്ള കാലയളവിലാണ് ഇത്രയും തുക നഷ്ടമായത്. ഇദ്ദേഹത്തിെൻറ മൊബൈലും ലാപ്പ്ടോപ്പും 'ടീം വ്യൂവർ' ആപ് ഉപയോഗിച്ച് ഹാക്ക് ചെയ്ത ശേഷമാണ് പണം കവർന്നത്.
ഹോട്ടലുടമയുടെ മക്കളുടെ പരാതിയിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഘാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നാണ് കണ്ടെത്തൽ. എ.ടി.എം കാർഡ് പുതുക്കൽ, ക്രെഡിറ്റ് കാർഡിെൻറ പരിധി വർധിപ്പിക്കൽ, കൈ.വൈ.സി അപ്ഡേഷൻ, അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യൽ തുടങ്ങി എസ്.ബി.ഐ ബാങ്കിെൻറ പേരിൽ മൊബൈൽ ഫോണിലേക്ക് വന്ന വ്യാജസന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമായത്.
ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ടീം വ്യൂവർ, എനി ഡെസ്ക് തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്കാണ് പോകുന്നത്. അതോടെ അക്കൗണ്ട് ഉടമകളുടെ മൊബൈൽ ഫോൺ, ലാപ് ടോപ് തുടങ്ങിയവ തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകും. ഇതിന് ശേഷം ഇടപാടുകാരോട് വീണ്ടും അക്കൗണ്ടിൽ പ്രവേശിക്കാൻ ആവശ്യപ്പെടും. അക്കൗണ്ടിലേക്ക് കയറി യൂസർ ഐഡിയും പാസ്വേഡും രേഖപ്പെടുത്തുന്നതോടെ ബാങ്ക് അക്കൗണ്ടും തട്ടിപ്പുകാരുടെ വരുതിയിലാകും. തുടർന്ന് ഘട്ടംഘട്ടമായി പണം പിൻവലിക്കുകയാണ് രീതി. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ബാങ്ക് നൽകുന്ന മൊബൈൽ സന്ദേശങ്ങളും ഹാക്കർമാർതന്നെ മൊബൈൽ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്യും. ഇതോടെ ഈ പണം നഷ്ടമായ വിവരം അക്കൗണ്ട് ഉടമകൾ അറിയാതെ പോകുന്നു.
ഇത്തരത്തിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറിൽനിന്ന് 16 ലക്ഷം തട്ടി. ഡൽഹി, മധ്യപ്രദേശ്, ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ, ഝാർഖണ്ഡ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകൾ അരങ്ങേറുന്നതെന്നാണ് കേരള പൊലീസിെൻറ കണ്ടെത്തൽ. ഇവിടുത്തെ അതിദരിദ്രരായവരുടെ ആധാർ കാർഡുകൾ 100 മുതൽ 500 രൂപവരെ നൽകി തട്ടിപ്പുകാർ വാടകക്ക് വാങ്ങും. ഇതുപയോഗിച്ചാണ് മൊബൈൽ സിമ്മും സ്വകാര്യ ബാങ്കുകൾ വഴി ബാങ്ക് അക്കൗണ്ടും എടുക്കുന്നത്. ബാങ്കിങ് രംഗത്തെ കിടമത്സരം മൂലം ആധാറുമായി വരുന്ന ആർക്കും അക്കൗണ്ടുകൾ തുടങ്ങാനുള്ള സൗകര്യം ബാങ്കുകാർ ഒരുക്കുന്നുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതുകൊണ്ടുതന്നെ യഥാർഥ പ്രതികളെ പിടികൂടാനാകുന്നില്ല. തട്ടിപ്പ് വർധിച്ചതോടെ മുമ്പ് ഉത്തർപ്രദേശ് നോയിഡയിെലയും ഡൽഹി വസന്തവിഹാറിലെയും സ്വകാര്യ ബാങ്കുകളിൽ കേരള പൊലീസ് പരിശോധന നടത്തിയിരുന്നു.
എസ്.ബി.ഐ ബാങ്കിെൻറ പേരിൽ മൊബൈൽ ഫോണിലേക്ക് വന്ന വ്യാജസന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്തവർക്കാണ് പണം നഷ്ടമായത്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ടീം വ്യൂവർ, എനി ഡെസ്ക് തുടങ്ങിയ ആപ്ലിക്കേഷനുകളിലേക്കാണ് പോകുന്നത്.
തുമ്പില്ലാതെ 4160 കേസുകൾ
തിരുവനന്തപുരം: മൊബൈൽ, ഇൻറർനെറ്റ് വ്യാപനത്തോടെ സൈബർ കുറ്റകൃത്യങ്ങൾ പെരുകുമ്പോഴും സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത മിക്ക കേസുകളിലും പ്രതികളെ പിടികൂടാനോ അന്വേഷണം പൂർത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. രജിസ്റ്റർ ചെയ്ത 4160 കേസുകളിൽ അന്വേഷണം വഴിമുട്ടി. േകാവിഡും ലോക്ഡൗൺ നിയന്ത്രണങ്ങളും വന്നശേഷം രണ്ടുവർഷത്തിനിടെ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താൽ അന്വേഷിക്കാനുള്ള കേസുകളുടെ എണ്ണം 5000 കവിയും. എല്ലാ പൊലീസ് സ്റ്റേഷനിലും സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ സെൽ ഉണ്ട്. എന്നിട്ടും കേസ് തെളിയിക്കുന്നതിൽ പുരോഗതിയില്ല. നേരേത്ത ക്രൈംബ്രാഞ്ചിന് കീഴിൽ ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഇേക്കാണമിക് ഒഫൻസ് വിങ് പ്രവർത്തിച്ചിരുന്നെങ്കിലും ഇതും നിർജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.