ഭിന്നശേഷിക്കാർക്ക് ഇനി വീടുകളിൽ ലേണേഴ്സ് ടെസ്റ്റ്
text_fieldsകോഴിക്കോട്: ഭിന്നശേഷിക്കാർക്ക് വീടുകളിലെത്തി ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പ്. ആർ.ടി/സബ് ആർ.ടി ഓഫിസുകളിൽ ടെസ്റ്റ് നടത്തുന്നത് ഭിന്നശേഷിക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വീടുകളിലെത്തി ടെസ്റ്റ് നടത്താൻ ട്രാൻസ്പോർട്ട് കമീഷണർ ഉത്തരവിട്ടത്. അപേക്ഷകൻ മെഡിക്കൽ സർട്ടിഫിക്കറ്റിനോടൊപ്പം മേൽവിലാസത്തിലെ വസതിയിൽ എത്തിച്ചേരാനുള്ള റോഡ് റൂട്ട് അടക്കം നൽകണം.
അപേക്ഷ പരിശോധിച്ച് ടെസ്റ്റിന് വീട്ടിലെത്തുന്ന തീയതിയും സമയവും അപേക്ഷകനെ ഇ-മെയിൽ മുഖേന അറിയിക്കും. വീട്ടിലെത്തി രേഖകൾ പരിശോധിച്ചശേഷം അപേക്ഷകന് ലേണേഴ്സ് പരീക്ഷ നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. പരീക്ഷക്കായി ഓഫിസ് മേധാവിയുടെ ലാപ്ടോപ്പും സി.യു.ജി ഫോണിലെ വയർലെസ് കണക്ടിവിറ്റിയും ഉപയോഗപ്പെടുത്താനാണ് നിർദേശം. പ്രവർത്തന റിപ്പോർട്ടും പ്രായോഗിക വൈഷമ്യങ്ങളും അതത് ഡി.ടി.സിമാരെ അറിയിക്കണം.
ഡി.ടി.സിമാർ റിപ്പോർട്ട് ക്രോഡീകരിച്ച് വിശകലനം ചെയ്ത്, അഭിപ്രായ കുറിപ്പോടെ ട്രാൻസ്പോർട്ട് കമീഷണർക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. എന്നാൽ, അപേക്ഷകന്റെ വീട്ടിലെ നെറ്റ് വർക് ശേഷി ലേണേഴ്സ് ടെസ്റ്റിന് പ്രതിബന്ധമാകുമെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.