തോട്ടം ഭൂമിയിലെ പാട്ടം: നിയമം നടപ്പാക്കാത്തതിനാൽ സംസ്ഥാന ഖജനാവിന് നഷ്ടമായത് ആയിരക്കണക്കിന് കോടി രൂപ
text_fieldsതിരുവനന്തപുരം: തോട്ടം ഭൂമിയിലെ പാട്ടം പിരിക്കാൻ 1980 ലെ ഗ്രാന്റുകളും പാട്ടങ്ങളും (അവകാശ പരിഷ്കരണം) നിയമം നടപ്പാക്കാത്തതിനാൽ സംസ്ഥാന ഖജനാവിന് നഷ്ടമായത് ആയിരക്കണക്കിന് കോടി രൂപ. പാലക്കാട് മുൻ കലക്ടർ കെ.വി മോഹൻ കുമാർ നിയമം നടപ്പാക്കാൻ നൽകിയ ഉത്തരവാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2009-2010 കാലത്ത് പാലക്കാട് കലക്ടറായിരിക്കുമ്പോഴാണ് അദ്ദേഹം നിയമം നടപ്പാക്കാൻ നീക്കം നടത്തിയത്.
2010 ജൂലൈയിൽ ചിറ്റൂർ താലൂക്കിലെ നെല്ലിയാമ്പതി വില്ലേജിലെ പാടഗിരി വിക്ടോറിയ എസ്റ്റേറ്റിനാണ് പാട്ടം അടക്കാൻ അദ്ദേഹം ആദ്യം ഉത്തരവ് ഇറക്കിയത്. ഗ്രാന്റുകളും പാട്ടങ്ങളും (അവകാശ പരിഷ്കരണം) നിയമം 1980 ലാണ് നിയമസഭാ പാസാക്കിയതാണ്. 1990ൽ നിയമത്തിന് ചട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ, നിയമം പാസാക്കി ചട്ടം രൂപീകരിച്ചിട്ടും നടപ്പാക്കാൻ റവന്യൂ വകുപ്പിന് കഴിഞ്ഞില്ല. നിയമ പ്രകാരം കാർഷിക വിളകളെ അടസ്ഥാനമാക്കിയാണ് പാലക്കാട് വിക്ടോറിയ എസ്റ്റേറ്റിന്റെ പാട്ട റെന്റ് കലക്ടർ കണക്കാകിയത്.
തോട്ടം കൈവശം വെച്ചിരിക്കുന്നവർ ഏലം വിൽക്കുന്നതിന്റെയും കയറ്റുമതി ചെയ്യുന്നതിന്റെയും കണക്കെടുത്തു. അതിനായി ഏലം ബോർഡിന്റെ അക്കൗണ്ട് രജിസ്റ്റർ അദ്ദേഹം പരിശോധിച്ചു. ആ കണക്കുകളുടെ അടിത്തറയിലാണ് തോട്ടത്തിലം വിളകളുടെ ലാഭം അദ്ദേഹം കണക്കാക്കിയത്. കണക്കുകളിൽ അവിടെ കള്ളം കാണാക്കാൻ കഴിയില്ല. വിക്ടോറിയ എസ്റ്റേറ്റിന്റെ 68.45 ഹെക്ടർ ഏലത്തോട്ടത്തിന്റെ വാർഷിക ലാഭം എത്രയാണെന്ന് അദ്ദേഹം കണക്കാക്കി.
ഏലം കൃഷി ഒരു ഹെക്ടറിന് അന്ന് ലഭിച്ച വിളവ് 2,11,057 രൂപയാണെന്ന കണക്കാക്കി. ഒരു ഹെക്ടറിലെ ഏലം കൃഷിക്ക് ചെലവാകുന്നത് 58,700 രൂപയാണെന്നും വിലയിരുത്തി. അത് പ്രകാരം ഒരു ഹെക്ടറിൽനിന്ന് ലഭിക്കുന്ന ലാഭം 1,52,357രൂപയാണ്. അതിന്റെ 75 ശതമാനമാണ് സർക്കാരിലേക്ക് റെന്റായി തോട്ടം നടത്തുന്നവർ അടക്കേണ്ടത്. വിക്ടോറിയ എസ്റ്റേറ്റിലെ 68.45 ഹെക്ടറിന് ലീസ് റെന്റ് 78,21,627 രൂപ അടക്കണമെന്നാണ് കലക്ടർ നോട്ടീസ് നൽകിയത്.
ലീസ് റെൻറ് രണ്ടാമതായി കണക്കാക്കേണ്ടത് ഭൂമിയുടെ വിലയെ അടിസ്ഥാനമാക്കിയാണ്. ഭൂമിയുടെ വില ഒരു ആറിന് കണക്കാക്കിയത് 11,856 രൂപയാണ്. അതിൻെറ മൂന്ന് ശതമാനം കണക്കാക്കിയപ്പോൾ ഹെക്ടറിന് 11,856 രൂപയാണ്. ഭൂമി വിലയെ അടിസ്ഥാനമാക്കി നെല്ലിയാമ്പതിയിലെ 68.45 ഏക്കർ ഭൂമിയുടെ പാട്ടം 8,11,543 രൂപയാണെന്ന് കലക്ടർ കണക്കാക്കി. എന്നാൽ, 2009 ലെ ഭേദഗതി പ്രകാരം വനംഭൂമി പൊതു ആവശ്യത്തിന് പാട്ടത്തിന് നൽകുമ്പോൾ ഹെക്ടറിന് 1300 രൂപയെന്നാണ് നിശ്ചയിച്ചത്. ഒടുവിൽ 88, 985 രൂപ വിക്ടോറിയ എസ്റ്റേറ്റ് പട്ടം അടച്ചു.
തോട്ടം ഉടമകളുടെ സമ്മർദമാണ് നിയമ നടപ്പാക്കുന്നതിൽനിന്ന് റവന്യൂ വകുപ്പിനെ തടഞ്ഞത്. രാഷ്ട്രീയ പ്രതിനിധികളിൽ ആരും ഈ നിയമം നടപ്പാക്കാതിരിക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ നിയമസഭയിൽ ചോദ്യം ഉന്നയിച്ചില്ല. ഒരോ വർഷവും ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടായത്. 1865 ൽ രണ്ടു രൂപക്കാണ് കൊച്ചിൻ വനം വകുപ്പാണ് പാലക്കാട് നെല്ലിയാമ്പതിയിലെ ഭൂമി പാട്ടത്തിന് നൽകിയത്. അന്ന് റവന്യൂ വകുപ്പ് രൂപീകരിച്ചിട്ടില്ല.
2018 ലും ചട്ട ഭേദഗതി ഉണ്ടാക്കി എന്നതാണ് ഈ നിയമത്തിെൻറ പ്രാധാന്യം. രണ്ടു വർഷത്തിലൊരിക്കൽ പാട്ട റെൻറ് പുതുക്കണമെന്നാണ് ഭേദഗതിയിൽ പറഞ്ഞത്. തോട്ടങ്ങൾ കൈവശം വെച്ചിരിക്കുന്നവർക്ക് ഭരണ പാർട്ടികളും പ്രതിപക്ഷ പാർട്ടികളുമായി അടുത്ത ബന്ധമുണ്ട്. അതിനാൽ പാട്ടം പിരിക്കാൻ നിയമം ഉണ്ടെങ്കിലും നടപ്പാക്കാൻ വലിയ പ്രതിസന്ധി നേരിടുകയാണ്. നിയമങ്ങളെല്ലാം ധനികർക്ക് മുന്നിൽ വഴിമാറും എന്നതിന് ഉദാഹരണമാണ് ഈ നിയമം. തോട്ടം കൈവശം വച്ചിരിക്കുന്നവരുടെ രേഖകൾ പരിശോധിക്കാൻ പോലും റവന്യൂ വകുപ്പിനെ കഴിയുന്നില്ല. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സമ്പന്നരിൽനിന്ന് നികുതി പരിക്കാൻ സർക്കാർ തയാറാകുന്നില്ലെന്നതിന് ഉദാഹരണമാണ് 1980ലെ പാസാക്കിയ നിയമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.