പട്ടയഭൂമി നൽകണം: നെന്മേനി വില്ലേജ് ആപ്പീസിന് മുന്നിൽ ധർണ നടത്തി
text_fieldsകൽപ്പറ്റ: സർക്കാർ പട്ടയം നൽകിയ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി അളന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ആദിവാസി ഭാരത് മഹാസഭ നെന്മേനി വില്ലേജ് ആപ്പീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കോഡിനേറ്റർ എ.എം. അഖിൽ കുമാർ സമരം ഉദ്ഘാടനം ചെയ്തു.
ഭൂരഹിതരായ ആദിവാസികളെ ഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പട്ടയം വിതരണം ചെയ്തത്. എന്നാൽ ആദിവാസികൾക്ക് ലഭിളിച്ചതാകട്ടെ ഒരു തുണ്ട് കടലാസ് മാത്രമാണ്. ഇതിനെയാണ് പട്ടയം എന്ന് വിളിക്കുന്നത്. ഈ കടലാസുകളെല്ലാം, ഭൂമി വിതരണം ചെയ്തതിനു തെളിവായി സുപ്രീംകാേടതിയിൽ സത്യവാങ്മൂലം നൽകുകി. ഇങ്ങനെ സംസ്ഥാന സർക്കാരുകൾ ആദിവാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു.
2011 ൽ ഇത്തരത്തിൽ 722 'പട്ടയങ്ങൾ' വിതരണം ചെയ്തത്. എന്നാൽ ഒരു കുടുംബത്തിന് പോലും പട്ടയം കടലാസ് അല്ലാതെ ഭൂമി ലഭിച്ചിട്ടില്ല. പട്ടയം നൽകിയ ഭൂമി ആദിലവാസികൾക്ക് വിതരണം ചെയ്യണമെന്നും അഖിൽ ആവശ്യപ്പെട്ടു. ഒണ്ടൻ പണിയൻ അധ്യക്ഷത വഹിച്ചു. എ.ബി.എം കോഡിനേറ്റർ എം.കെ. ഷിബു, കെ.ജി. മനോഹരൻ, ഉണ്ണികൃഷ്ണൻ ചീരാൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.