പട്ടയഭൂമി നിയന്ത്രണം: ആയിരക്കണക്കിന് പട്ടയങ്ങൾ അസാധുവാകും
text_fieldsപത്തനംതിട്ട: പട്ടയ ഭൂമി നിയന്ത്രണം സംസ്ഥാനം മുഴുവൻ ബാധകമാക്കിയ സുപ്രീം കോടതി വിധിയോടെ അസാധുവാകുക ആയിരക്കണക്കിന് പട്ടയങ്ങൾ. ഭൂപതിവ് നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ ലംഘിച്ച എല്ലാപട്ടയങ്ങളും അസാധുവാകുമെന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്രയേറെ പട്ടയങ്ങൾ അസാധുവാകുന്നത് സാമൂഹിക പ്രശ്നമായിതീരുമെന്നത് സർക്കാറിനെയും ആശങ്കയിലാക്കുന്നു.
1964ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതിവരുത്തുകയാണ് ഇത് മറികടക്കാൻ സർക്കാറിന് മുന്നിലുള്ള പോംവഴിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്ടയഭൂമി കൃഷിക്കും പാർപ്പിടത്തിനും മാത്രമാണ് വിനിയോഗിക്കാനാവുക. ഇതിനു വിരുദ്ധമായ നിർമാണങ്ങൾ നടത്തിയ എല്ലാ ഭൂമികളുടെയും പട്ടയമാണ് സുപ്രീം കോടതി വിധിയോടെ അസാധുവാകുക. അെല്ലങ്കിൽ നിയമം ലംഘിച്ച് നടത്തിയ നിർമാണങ്ങൾ ഇടിച്ച് നിരത്തേണ്ടിവരും. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് നിർമാണങ്ങളാണ് ഈവിധം പൊളിച്ച് മാറ്റേണ്ടിവരിക. ഇതാണ് സർക്കാറിനെ ആശങ്കപ്പെടുത്തുന്നത്.
1977ന് മുമ്പ് ൈകവശമുള്ള ഭൂമിക്കാണ് സംസ്ഥാനത്ത് പട്ടയം നൽകിവരുന്നത്. വീടുെവച്ച് താമസിക്കുന്നതിന്, മറ്റ് ജോലികളില്ലാത്തവർക്ക് കൃഷിചെയ്ത് ഉപജീവനം നടത്തുന്നതിനുമാണ് സർക്കാർ പട്ടയം നൽകുന്നത്. പരമാവധി നാല് ഏക്കറിനുവരെയാണ് പട്ടയം നൽകുക. ഭൂരിഭാഗവും വനഭൂമിക്കാണ് പട്ടയം നൽകിയിട്ടുള്ളത്. നഗരങ്ങളിലും വനമില്ലാത്തിടങ്ങളിലും സർക്കാർ പുറേമ്പാക്ക് ഭൂമികൾക്കും പട്ടയം നൽകിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം പലതരം നിർമാണങ്ങൾ നടന്നിട്ടുമുണ്ട്.
1964ലെ കേരള ഭൂപതിവ് നിയമവും ചട്ടവും ഭേദഗതി ചെയ്ത് മലയോരമേഖലയില്‍ സര്‍ക്കാര്‍ ഭൂമിയിലെ പത്ത് വര്‍ഷം പഴക്കമുള്ള കൈയേറ്റങ്ങള്‍ സാധൂകരിച്ചും സര്‍ക്കാര്‍ പതിച്ചുനല്‍കുന്ന ഭൂമി 25വര്‍ഷം കഴിഞ്ഞശേഷമേ കൈമാറാവൂയെന്ന വ്യവസ്ഥ ഭേദഗതി ചെയ്തും 2015 ആഗസ്റ്റിൽ യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടിരുന്നു.
വിവാദമായതിനെ തുടർന്ന് രണ്ട് ദിവസത്തിനകം ഉത്തരവ് പിൻവലിച്ചു. അന്ന് ഭേദഗതിക്കെതിരെ വലിയ എതിർപ്പാണ് എൽ.ഡി.എഫ് ഉയർത്തിയത്. 2019ൽ മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ നിയമ ഭേദഗതി പരിഗണിക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. 11 മാസം കഴിഞ്ഞിട്ടും ഉത്തരവിറങ്ങിയില്ല.
സുപ്രീംകോടതി വിധി വനഭൂമിയിൽ പട്ടയം ലഭിച്ചവർക്ക് മാത്രമല്ല ബാധകമെന്നും സംസ്ഥാനത്ത് മുഴുവൻ പട്ടയം ലഭിച്ചവർക്കും ബാധകമാണെന്നും കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ മാത്യു കുഴൽനാടൻ 'മാധ്യമ'ത്തോട് പറഞ്ഞു. മൂന്നാറിലെ വിവാദമായ രവീന്ദ്രൻ പട്ടയം ലഭിച്ച ഭൂരിഭാഗം പേരും വാണിജ്യ ആവശ്യത്തിനാണ് ഭൂമി വിനിയോഗിച്ചിട്ടുള്ളതെന്ന് മുമ്പ് മൂന്നാർ ഒഴിപ്പിക്കലിന് നേതൃത്വം നൽകിയ കെ. സുരേഷ്കുമാർ പറഞ്ഞു. അത്തരക്കാരുടെയെല്ലാം പട്ടയം അസാധുവാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.