ലീവ് സറണ്ടർ ബിൽ: നിയന്ത്രണം തുടരും
text_fieldsതിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ബില്ലുകൾ മാറുന്നത് വൈകും. ഇത്തരം ബില്ലുകൾ മാറുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. ഇക്കാര്യത്തിൽ പുതിയ നിർദേശം ലഭിച്ച ശേഷമേ സറണ്ടർ ബില്ലുകൾ പരിഗണിക്കാവൂവെന്ന് ട്രഷറി ഡയറക്ടർ ട്രഷറികൾക്ക് നിർദേശം നൽകി. ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ മേയ് മാസത്തെ ശമ്പള പെൻഷൻ വിതരണത്തിന് പുതിയ ക്രമീകരണം ഏർപ്പെടുത്തി.
കടലാസ് രഹിത ബിൽ സംവിധാനം ഏർപ്പെടുത്തിയ 98 വകുപ്പുകളും ഏർപ്പെടുത്താത്ത മറ്റ് വകുപ്പുകളിൽനിന്ന് ഒാൺലൈനായി സമർപ്പിച്ച ശമ്പള ബില്ലുകൾ കടലാസ് കോപ്പി സമർപ്പിക്കാതെ തെന്ന അനുവദിക്കും. ഏപ്രിൽ മാസത്തിലും ഇത് നടപ്പാക്കിയിരുന്നു. ട്രഷറികൾ ഇൗ നിർദേശം പാലിച്ച് മേയ് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ ഡയറക്ടർ നിർദേശിച്ചു.
ജൂണിലെ ആദ്യ എട്ട് പ്രവൃത്തി ദിവസങ്ങളിൽ ട്രഷറിയുടെ ഇടപാട് സമയം പൂർണ തോതിൽ വൈകീട്ട് മുന്നു മണി വരെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.