പൊതുമേഖലയിലെ ശൂന്യവേതന അവധി ഇനി അഞ്ചുവർഷം മാത്രം
text_fieldsതിരുവനന്തപുരം: പൊതുമേഖല ജീവനക്കാർക്ക് ശൂന്യവേതന അവധി അഞ്ചുവർഷമായി പരിമിതപ്പെടുത്തി. അവധി കഴിഞ്ഞ് അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെ അടിയന്തരമായി സർവിസിൽ നിന്ന് നീക്കം ചെയ്യാൻ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ് പൊതുമേഖല മേധാവികൾക്ക് നിർദേശം നൽകി. വിദേശജോലിക്ക് അടക്കം നിലവിൽ 20 വർഷം വരെ ലഭിക്കുമായിരുന്നു. സർക്കാർ ജീവനക്കാർക്ക് നേരേത്ത അഞ്ചു വർഷമാക്കി പരിമിതപ്പെടുത്തിയിരുന്നു.
സ്വദേശത്തോ വിദേശത്തോ മെച്ചപ്പെട്ട ജോലി ചെയ്യുന്നതിനോ പങ്കാളിയോടൊപ്പം താമസിക്കുന്നതിനോ രണ്ടും കൂടി ചേർത്തോ ആണ് ശൂന്യവേതന അവധി നൽകുക. പകരം ആളെ നിയമിക്കാതെ മൂന്നുവർഷ അവധി സ്ഥാപനത്തിന് തന്നെ അനുവദിക്കാം. മൂന്നു മുതൽ അഞ്ചുവർഷം വരെയുള്ള അവധി മാനേജ്മെൻറ് അനുമതിയോടെ സർക്കാറിന് സമർപ്പിക്കണം. സർക്കാറാണ് അന്തിമ അനുമതി നൽകുക. ഇൗ കാലയളവിൽ ഹാഫ് പേ ലീവ്, ഗ്രാറ്റുവിറ്റി, ഇൻക്രിമെൻറ്, പ്രമോഷൻ തുടങ്ങി എല്ലാ സേവന ആനുകൂല്യങ്ങളും നഷ്ടെപ്പടും. പ്രൊബേഷനർ, ട്രെയിനി, താൽക്കാലിക ജീവനക്കാർ എന്നിവർക്ക് ഇൗ അവധിക്ക് അർഹതയില്ല. കരാർ- ബോണ്ട് ജീവനക്കാർക്കും നൽകില്ല. അവർ ആവശ്യപ്പെട്ടാൽ വ്യവസ്ഥകൾ ഒത്തുതീർന്ന ശേഷം നൽകാം. അച്ചടക്ക നടപടിയോ വിജിലൻസ് അന്വേഷണമോ നേരിടുന്നവർക്കും അർഹതയില്ല.
പങ്കാളിയോടൊപ്പം കഴിയാൻ രണ്ടുവർഷത്തേക്കും അതിനുശേഷം മൂന്നുവർഷത്തേക്കുമാകും അവധി അനുവദിക്കുക. ആദ്യ അവധി സമയം തീരുന്നതുമുതൽ ഒരുവർഷം ജോലി ചെയ്ത ശേഷമേ മൂന്നുവർഷ അവധി അപേക്ഷ പാടുള്ളൂ. ഇൗ കാലത്ത് താമസിക്കുന്ന സ്ഥലത്ത് മറ്റ് ജോലി ചെയ്യില്ലെന്ന് ജീവനക്കാരും പകരക്കാരെ നിയമിക്കാെത കമ്പനി പ്രവർത്തിക്കാനാകുമെന്ന് മാനേജ്മെൻറും ഉറപ്പുവരുത്തണമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ടിക്കാറാം മീണയുടെ ഉത്തരവിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.