Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹെൽത്ത് സെന്‍റർ...

ഹെൽത്ത് സെന്‍റർ കാന്‍റീനിലെ പുട്ടിൽ ജീവനുള്ള അട്ട

text_fields
bookmark_border
ഹെൽത്ത് സെന്‍റർ കാന്‍റീനിലെ പുട്ടിൽ ജീവനുള്ള അട്ട
cancel
camera_alt

(പ്രതീകാത്മക ചിത്രം )

കഴക്കൂട്ടം: ഹെൽത്ത് സെന്‍ററിലെ കാന്‍റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിൽ ജീവനുള്ള അട്ട. പാങ്ങപ്പാറ ഫാമിലി ഹെൽത്ത് സെന്‍ററിലെ കാന്‍റീനിൽ നിന്ന് നൽകിയ ഭക്ഷണത്തിലാണ് ജീവനുള്ള അട്ടയെ കണ്ടെത്തിയത്. ഇവിടെ ചികിത്സയിലിരുന്ന രോഗി രാവിലെ വാങ്ങിയ പുട്ടിന്‍റെ പൊതിയിലാണ് ജീവനുള്ള അട്ടയെ കണ്ടത്.

രോഗി മെഡിക്കൽ ഓഫിസർക്ക് പരാതി നൽകിയതിനെ തുടർന്ന് കാന്‍റീൻ അടച്ചുപൂട്ടി. ഹെൽത്ത് ഇൻസ്പെക്ടർ കാന്‍റീൻ പരിശോധിച്ചതിനെ തുടർന്നാണ് പൂട്ടാൻ നോട്ടീസ് നൽകിയത്. പരിക്കേറ്റ കാലിന്‍റെ ചികിത്സക്കായി മൂന്നുദിവസമായി ചികിത്സയിലുള്ള പൗഡിക്കോണം മുക്കിക്കട സ്വദേശിയായ ധനുഷാണ് കാന്‍റീനിൽ നിന്ന് ആഹാരം വാങ്ങിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആശുപത്രി കാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്ന് രോഗികൾ പരാതി പറഞ്ഞു.

ശുചിത്വവും മറ്റു സാഹചര്യങ്ങളും മെച്ചപ്പെടുത്തിയശേഷം മാത്രമേ കാന്‍റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂവെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് കീഴിലാണ് പാങ്ങപ്പാറ ഹെല്‍ത്ത് സെന്റർ പ്രവർത്തിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Leech in Puttu bought from the hospital canteen
Next Story