ലീന മരിയ പോളിന് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാം -ഹൈകോടതി
text_fieldsകൊച്ചി: ജീവനും സ്വത്തിനും ഭീഷണിയുള്ള പശ്ചാത്തലത്തിൽ പൊലീസ് സംരക്ഷണം അനുവദിക്ക ണമെന്ന നടി ലീന മരിയ പോളിെൻറ ഹരജി ഹൈകോടതി തീർപ്പാക്കി. സ്വകാര്യ സുരക്ഷാജീവനക്കാ രെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന സർക്കാർ നിലപാടിെൻറ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. പനമ്പിള്ളി നഗറിലെ നെയിൽ ആർട്ടിസ്ട്രി എന്ന തെൻറ സ്ഥാപനത്തിനുനേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് നടി സംരക്ഷണം തേടി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ 15ന് വൈകീട്ട് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേർ പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലറിനുനേരെ വെടിവെപ്പ് നടത്തിയതുൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. രവി പൂജാരി എന്ന അധോലോക നേതാവിൽനിന്ന് ഇപ്പോഴും ഭീഷണി സന്ദേശം ലഭിക്കുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. ഹരജി പരിഗണിക്കെവ സായുധരായ രണ്ട് സ്വകാര്യ സുരക്ഷാജീവനക്കാരുടെ സംരക്ഷണം ഇപ്പോൾ ഹരജിക്കാരിക്ക് ലഭിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, സ്വകാര്യ സുരക്ഷാജീവനക്കാരുടെ സേവനം പൊലീസ് അനുവദിക്കുന്നില്ലെന്ന് ലീനയുടെ അഭിഭാഷകൻ പരാതിപ്പെട്ടു. അക്രമം നടന്ന സ്ഥാപനത്തിന് സംരക്ഷണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സ്വകാര്യ സുരക്ഷാജീവനക്കാരുെട സംരക്ഷണം തുടരുന്നതിൽ എതിർപ്പില്ലെന്ന നിലപാടാണ് സർക്കാർ അറിയിച്ചത്. സ്ഥാപനവുമായി ബന്ധപ്പെട്ട് പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി. സർക്കാർ നിലപാട് ഹരജിക്കാരി അംഗീകരിച്ചതോടെ പൊലീസിെൻറ സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജി തീർപ്പാക്കുകയായിരുന്നു.
അതേസമയം, ഹരജിക്കാരിക്കും കൂട്ടാളി സുകാഷ് ചന്ദ്രശേഖറിനുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട 20 കേസ് നിലവിലുള്ളതായാണ് വിവരം ലഭിച്ചിരിക്കുന്നതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച അന്വേഷണത്തിന് രണ്ട് അസി. കമീഷണർമാരെ ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അയച്ചിരിക്കുകയാണ്. സംസ്ഥാനത്തെ കേസുകളുടെ വിശദാംശം െപാലീസ് പരിശോധിച്ചുവരുകയാണ്. വെടിവെപ്പ് സംഭവത്തിൽ തൃക്കാക്കര എ.സിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. സുകാഷിെൻറ പേരിൽ മാത്രം 70 കേസുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ലീനക്കെതിരായ കേസുകളിൽ പൊലീസിന് ഉചിത നടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.