പാർട്ടിയുടെ ഇടതുപ്രവേശനം; മൃദുസമീപന തന്ത്രവുമായി റോഷി അഗസ്റ്റിൻ
text_fieldsതൊടുപുഴ: തെൻറ നിയോജകമണ്ഡലത്തിെൻറ യു.ഡി.എഫ് ആഭിമുഖ്യം തിരിച്ചറിഞ്ഞ് എൽ.ഡി.എഫ് പ്രവേശനത്തിെൻറ ആവേശം പുറത്തെടുക്കാതെ ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ. പാർട്ടി പിളർപ്പിെൻറ ഘട്ടത്തിൽ ജോസഫിനെയും യു.ഡി.എഫിനെയും രൂക്ഷമായി വിമർശിച്ചിരുന്ന റോഷി, ബുധനാഴ്ച ജോസ്.കെ.മാണി എൽ.ഡി.എഫ് സഹകരണം പ്രഖ്യാപിച്ചപ്പോഴും തുടർന്നും സൗമ്യ സാന്നിധ്യം.
യു.ഡി.എഫ് കോട്ടയായ തെൻറ നിയോജക മണ്ഡലത്തിെൻറ മനസ്സറിഞ്ഞ് സ്വരംമയപ്പെടുത്തൽ തന്ത്രത്തിെൻറ ഭാഗമായാണിതെന്നാണ് വിവരം. ജോസ് വിഭാഗത്തിലെ രണ്ട് എം.എൽ.എമാരിൽ ജയരാജ് മാത്രമാണ് എൽ.ഡി.എഫ് ബാന്ധവത്തിെൻറ ആവേശം പുറത്തെടുത്തത്.
രാഷ്ട്രീയ തീരുമാനത്തിെനാപ്പം നിൽക്കുകമാത്രമാണെന്നും വ്യക്തിപരമായ തെൻറ അഭിപ്രായത്തിന് ഇതിൽ വലിയ പ്രാധാന്യമില്ലെന്നുമാണ് മുന്നണിമാറ്റ തീരുമാനശേഷം യു.ഡി.എഫ് നേതാക്കളുമായുള്ള ആശയ വിനിമയത്തിൽ റോഷി സ്വീകരിച്ചിട്ടുള്ള നിലപാട്. കൂട്ടുത്തരവാദിത്തത്തിെൻറ പേരിൽ പാർട്ടിതീരുമാനം പാലിക്കപ്പെടേണ്ടതുണ്ടെന്ന അവസ്ഥയും അദ്ദേഹം പങ്കുവെക്കുന്നു.
അതിനിടെ രണ്ടുപതിറ്റാണ്ട് യു.ഡി.എഫ് കോട്ടയിൽ ഗംഭീര വിജയം നൽകിയ യു.ഡി.എഫിനെ കൈവിട്ട് റോഷി അഗസ്റ്റിൻ എൽ.ഡി.എഫിലേക്ക് പോയതിനെതിരെ ബൂത്തുതല കാമ്പയിന് ഒരുങ്ങുകയാണ് കോൺഗ്രസ്. കോൺഗ്രസിെൻറ കുത്തക സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ കേരളകോൺഗ്രസിന് വിട്ടുനൽകുകയും പരാജയം രുചിക്കാതെ കാക്കുകയും ചെയ്തിട്ടും എം.എൽ.എയിൽ നിന്നുണ്ടായത് വഞ്ചനയാണെന്ന് കോൺഗ്രസ് നേതാക്കളുടെ വിലയിരുത്തൽ.
യു.ഡി.എഫിൽ തുടരുന്നതിന് സാധ്യതകളുണ്ടായിട്ടും എൽ.ഡി.എഫിെൻറ വലയിൽ വീണ് യു.ഡി.എഫിനെ പിന്നിൽനിന്ന് കുത്തിയ റോഷിയെ തുറന്നുകാട്ടുമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ 'മാധ്യമ'ത്തോട് പറഞ്ഞു.
മുന്നണി ബന്ധങ്ങൾക്കപ്പുറം വ്യാപകമായ ഹൃദയബന്ധമാണ് തനിക്ക് ഇടുക്കി മണ്ഡലത്തിലുള്ളതെന്നാണ് രാജിവെക്കൽ ആവശ്യത്തോട് റോഷിയുടെ പ്രതികരണം.
എൽ.ഡി.എഫിൽ പോകുന്നത് രാഷ്ട്രീയ തീരുമാനമാണെന്നും റോഷി വ്യക്തമാക്കുന്നു. ജോസഫുമായുണ്ടായ തർക്കത്തിൽ ജോസിനൊപ്പം ശക്തമായി നിലകൊണ്ട റോഷി, രണ്ട് പാർട്ടികളായി യു.ഡി.എഫിൽ നിൽക്കുന്നതിെൻറ രാഷ്ട്രീയ ലാഭമാണ് മുന്നിൽ കണ്ടത്. എന്നാൽ, പാർട്ടി തീരുമാനം എൽ.ഡി.എഫിലേക്കായതോടെ സ്വന്തം മണ്ഡലത്തിലെ ജനങ്ങളുടെ സ്വീകാര്യത സംബന്ധിച്ച് ആശയക്കുഴപ്പത്തിലാണ് റോഷിയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.