കോണ്‍ഗ്രസ് അംഗത്തിെൻറ പിന്തുണയോടെ ഇടതുമുന്നണി പ്രമേയം പാസായി
text_fieldsഅങ്കമാലി: കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇടതുമുന്നണിയുടെ പ്രമേയം കോണ്‍ഗ്രസ് അംഗത്തിെൻറ പിന്തുണയോടെ പാസായത് വിവാദത്തില്‍. മൂക്കന്നൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിെൻറ എം.എല്‍.എ ഉദ്ഘാടനം ചെയ്ത ശിലാഫലകം പൊളിച്ചുമാറ്റാന്‍ ഇടതുമുന്നണി കൊണ്ടുവന്ന പ്രമേയമാണ് പാസായത്. പഞ്ചായത്ത് പരിധിയിലെ കോക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മൂക്കന്നൂര്‍ സര്‍വിസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച മാലിന്യ സംസ്കരണ ഇന്‍സിനേറ്റര്‍ പ്രവര്‍ത്തനോദ്ഘാടനമാണ് റദ്ദാക്കാനും ശിലാഫലകം പൊളിച്ച് മാറ്റാനും തീരുമാനമായത്.
കഴിഞ്ഞ ജനുവരി നാലിന് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറിെൻറ അധ്യക്ഷതയില്‍ റോജി എം.ജോണ്‍ എം.എല്‍.എയായിരുന്നു ഇന്‍സിനേറ്റര്‍ ഉദ്ഘാടനം നിവഹിച്ചത്. മൂക്കന്നൂര്‍ പഞ്ചായത്ത് ഭരണസമിതിക്ക് കീഴിലെ സ്ഥാപനമാണ് കോക്കുന്ന് സര്‍ക്കാര്‍ ആശുപത്രി.
ആശുപത്രി വളപ്പില്‍ പഞ്ചായത്ത് അറിയാതെയാണ് സഹകരണ ബാങ്ക് ഉദ്ഘാടന ചടങ്ങും ശിലാഫലകവും സ്ഥാപിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്തിലെ ഇടതുമുന്നണി അംഗങ്ങളായ പി.വി. മോഹനന്, കെ.എസ്.മൈക്കിള്‍, സിജി ജിജു, ജോഫിന ഷാേൻറാ, സി.എ.രാഘവന് എന്നിവര്‍ അടിയന്തര കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ കത്ത് നല്‍കിയത്.
അപ്രകാരം ശിലാഫലകം പൊളിച്ചുമാറ്റുകയും ഉദ്ഘാടനം അയോഗ്യമാക്കണമെന്നുമാവശ്യപ്പെട്ട് ഇടതുമുന്നണി പ്രമേയം അവതരിപ്പിച്ചു. പ്രമേയം വോട്ടിനിട്ടപ്പോള്‍ ഇടതുമുന്നണി അംഗങ്ങളോടൊപ്പം കോണ്‍ഗ്രസ് അംഗം ബിജു പാലാട്ടിയും സ്വതന്ത്ര അംഗം രേഷ്മ വര്‍ഗീസും പിന്തുണച്ചതോടെ ഭൂരിപക്ഷപ്രകാരം പ്രമേയം പാസാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.