കെ.എസ്.ആർ.ടി.സിയിലെ സംഘ് കടന്നുകയറ്റത്തിൽ പകച്ച് ഇടതുപക്ഷം
text_fieldsതിരുവനന്തപുരം: വോട്ട് രാഷ്ട്രീയത്തിൽനിന്ന് വർഗബഹുജന രാഷ്ട്രീയത്തിെൻറ ശക്തിമേഖലകളിലേക്ക് തീവ്ര വലതുപക്ഷം പടരുന്നത് കണ്ട് ഞെട്ടി നിൽക്കുകയാണ് സി.പി.എം ഉൾപ്പെടെ സംസ്ഥാനത്തെ മുഖ്യധാര ഇടതുപക്ഷം.
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ കെ.എസ്.ആർ.ടി.സിയിൽ ആദ്യമായി ആർ.എസ്.എസിെൻറ തൊഴിലാളി സംഘടന ബി.എം.എസിന് തൊഴിലാളികളുടെ അംഗീകാരം ലഭിച്ചപ്പോൾ ചോർന്നത് സി.െഎ.ടി.യുവിെൻറ പോക്കറ്റാണ്.
നാല് വർഷത്തിന് ശേഷം നടന്ന ഹിതപരിേശാധനയിൽ കഴിഞ്ഞ തവണത്തേതിൽനിന്ന് 13.26 ശതമാനം വോട്ടാണ് സി.െഎ.ടി.യു സംഘടനയായ കെ.എസ്.ആർ.ടി.ഇക്ക് നഷ്ടമായത്. കോൺഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിന് രണ്ട് ശതമാനത്തിെൻറയും.
എട്ട് ശതമാനത്തിൽ നിന്ന് 18.21 ശതമാനത്തിലേക്കുള്ള ബി.എം.എസ് യൂനിയനായ കെ.എസ്.ടി എംേപ്ലായീസ് സംഘിെൻറ വളർച്ച ഇൗ രണ്ട് സംഘടനകളുടെയും ചുമലിൽ ചവിട്ടിയായിരുെന്നന്ന് ചുരുക്കം.
പാർലമെൻററി രാഷ്ട്രീയത്തിലെ ബി.ജെ.പി വോട്ട് വളർച്ചയെ വോട്ടർമാരുടെ ചാഞ്ചാട്ടത്തിെൻറ ഏറ്റക്കുറച്ചിലുകളിൽ ഒതുക്കിക്കെട്ടുന്നത് പോലെയല്ല അടിസ്ഥാന തൊഴിലാളി വോട്ട് ബാങ്കിലേക്കുള്ള സംഘ്പരിവാറിെൻറ കടന്നുകയറ്റം.
എൽ.ഡി.എഫ് സർക്കാർ ഭരിക്കുകയും മൂന്ന് പാക്കേജുകൾ നടപ്പാക്കുകയും ചെയ്തിട്ടും തൊഴിലാളികൾ വലതുപക്ഷ തൊഴിലാളി സംഘടനയെ പുൽകിയത് എന്തുകൊണ്ട് എന്നതിന് മുന്നിൽ പകച്ച് നിൽക്കുകയാണ് സി.െഎ.ടി.യു. ഹിതപരിശോധനയിൽ പെങ്കടുത്ത െതാഴിലാളികളുടെ എണ്ണത്തിലെ കുറവ്, അംഗീകാരം ലഭിക്കേണ്ട പരിധി താഴ്ത്തി എന്നീ യാന്ത്രികവാദങ്ങൾ മാത്രം മതിയാവില്ല.
പിണറായി സർക്കാർ അധികാരത്തിലിരിക്കുേമ്പാഴാണ് കഴിഞ്ഞ രണ്ട് വർഷമായി ആശ്രിത നിയമനം നടക്കാതിരിക്കുന്നത്. മെഡിക്കൽ റീ ഇംേബഴ്സ്മെൻറിൽ കുടിശ്ശികയും നിലനിൽക്കുന്നു.
സ്ഥലംമാറ്റം, ഡ്യൂട്ടി പ്രശ്നങ്ങളിൽ സി.െഎ.ടി.യു, െഎ.എൻ.ടി.യു.സി യൂനിയനുകൾ മുഖംതിരിച്ചപ്പോൾ താക്കോൽ സ്ഥാനങ്ങളിൽ ഇടംപിടിച്ച ബി.എം.എസ് പ്രതിനിധികൾ അവ നടപ്പാക്കിക്കൊടുത്തു.
ഹിതപരിശോധനക്ക് മാസങ്ങൾ മുമ്പുതന്നെ ആർ.എസ്.എസ് പ്രവർത്തകർ ജീവനക്കാരുടെ വീടുകളിലേക്ക് ഒന്നിൽ കൂടുതൽ പ്രാവശ്യം എത്തിയിരുന്നു. പുതിയതായി സ്ഥാപനത്തിൽ എത്തുന്ന ജീവനക്കാരിൽ ബി.എം.എസിലേക്ക് കൂടുതൽ റിക്രൂട്ട്മെൻറ് നടക്കുന്നതും മുഖ്യധാരാ കക്ഷികൾ അറിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.