തമിഴ്നാട്ടിൽ നാലിടത്ത് ഇടത് മുന്നേറ്റം; മുസ്ലിം ലീഗ് മത്സരിച്ച മൂന്നിടത്തും പിന്നിൽ
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് പാർട്ടികൾക്ക് നാല് മണ്ഡലങ്ങളിൽ മുന്നേറ്റം. രണ്ട് മണ്ഡലങ്ങളിൽ സി.പി.എമ്മും രണ്ട് മണ്ഡലങ്ങളിൽ സി.പി.ഐയുമാണ് മുന്നേറുന്നത്. തിരുത്തുറൈപോണ്ടിയിൽ കെ. മാരിമുത്തു, തള്ളി മണ്ഡലത്തിലെ ടി. രാമചന്ദ്ര എന്നിവരാണ് മുന്നിലുള്ള സി.പി.ഐ സ്ഥാനാർഥികൾ.
കിളിവേലൂർ മണ്ഡലം സ്ഥാനാർഥി വി.പി. നാഗമാലി, ഗന്ധർവകോൈട്ട മണ്ഡലം സ്ഥാനാർഥി എം. ചിന്നദുരൈ എന്നിവരാണ് ലീഡ് ഉയർത്തിയ സി.പി.എം സ്ഥാനാർഥികൾ. നാലുപേരും സിറ്റിങ് എം.എൽ.എമാരാണ്. ആറ് വീതം സീറ്റുകളിലാണ് ഇരു പാർട്ടികളും മത്സരിച്ചത്. തമിഴ്നാട്ടിൽ ഇടതുപാർട്ടികൾ എം.കെ. സ്റ്റാലിൻ നയിക്കുന്ന ഡി.എം.കെക്ക് ഒപ്പമാണ്.
അതേസമയം, ഡി.എം.കെക്കൊപ്പമുള്ള മുസ്ലിം ലീഗ് ഇത്തവണ മത്സരിച്ച മൂന്ന് സീറ്റുകളിലും പിന്നിലാണ്. വാണിയമ്പാടി, ചിദംബരം, കടയനല്ലൂർ എന്നീ മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. വാണിയമ്പാടിയിൽ എൻ. മുഹമ്മദ് നയീം, ചിദംബരത്ത് എസ്. അബ്ദുൽ റഹ്മാൻ, കടയനല്ലൂരിൽ കെ.എ.എം. മുഹമ്മദ് അബൂബക്കർ എന്നിവരാണ് മുസ്ലിം ലീഗിന്‍റെ സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.