പ്രവാസികളുടെ യാത്രാപ്രശ്നം പരിഹരിക്കണം -ഇടത് എം.പിമാർ
text_fieldsന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്‌ട്ര വിമാന സർവീസുകൾ എത്രയും വേഗം പുനഃരാരംഭിക്കാൻ നയതന്ത്രതലത്തിൽ കേന്ദ്രം നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഇടത് എം.പിമാർ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് നിവേദനം നൽകി. വിസാ കാലാവധി അവസാനിച്ചതിനാൽ പലർക്കും ജോലി നഷ്ടപ്പെട്ടെന്നും ഇനിയും വിമാന സർവീസുകൾ ആരംഭിച്ചില്ലെങ്കിൽ തൊഴിലവസരങ്ങളെയും രാജ്യത്തിൻെറ സമ്പദ് വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തിൽ എം.പിമാർ സൂചിപ്പിച്ചു.
സംസ്ഥാന സർക്കാർ മുൻഗണന നൽകി രണ്ടാം ഡോസ് കോവിഡ് വാക്സിൻ നൽകിയ എല്ലാ പ്രവാസികൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്രം നടപടിയെടുക്കണം. ഇന്ത്യയിലെ വാക്സിൻ സർട്ടിഫിക്കറ്റ് നിരാകരിക്കുന്നതിൻെറ കാരണം കണ്ടെത്തി എത്രയും വേഗം പരിഹാരം കാണണമെന്നും എളമരം കരിം, എ.എം. ആരിഫ്, വി. ശിവദാസൻ, തോമസ് ചാഴിക്കാടൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.