Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.എസ്​.ഇ.ബിയിൽ ഇടത്...

കെ.എസ്​.ഇ.ബിയിൽ ഇടത് സംഘടനകൾ സമരത്തിന്

text_fields
bookmark_border
കെ.എസ്​.ഇ.ബിയിൽ ഇടത് സംഘടനകൾ സമരത്തിന്
cancel

തി​രു​വ​ന​ന്ത​പു​രം: ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​തു​മൂ​ലം വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​രി​ല്ലാ​തെ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യ​താ​യി ആ​​രോ​പി​ച്ച്​ കെ.​എ​സ്.​ഇ.​ബി​യി​ൽ ഇ​ട​ത​നു​കൂ​ല യൂ​നി​യ​നു​ക​ൾ സ​മ​ര​ത്തി​ന്. നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്താ​തെ ബോ​ര്‍ഡി​ന്റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന നി​ല​പാ​ടു​ക​ള്‍ക്കെ​തി​രെ​യാ​ണ്​ ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​രം ന​ട​ക്കു​ക. അ​ഞ്ചു​മാ​സ​ത്തി​ന​കം 1579 പേ​ര്‍ വി​ര​മി​ക്കു​ന്ന​തോ​ടെ, പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​വു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്​.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​കാ​ര​ണം നി​ല​വി​ലു​ള്ള​വ​ർ സ​മ​യ​ത്തി​ന​തീ​ത​മാ​യി ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്നു. അ​മി​ത ജോ​ലി​ഭാ​രം കാ​ര​ണം സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​നാ​കാ​തെ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് സേ​വ​നം ന​ല്‍കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് സ​മ​യ​ബ​ന്ധി​ത സേ​വ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​വും നേ​രി​ടേ​ണ്ടി​വ​രു​ന്നു. റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച 30321 ത​സ്തി​ക​ളി​ൽ അ​ധി​ക​രി​ക്കാ​ത്ത രീ​തി​യി​ല്‍ നി​യ​മ​ന​വും സ്ഥാ​ന​ക്ക​യ​റ്റ​വും ന​ട​ത്താ​മെ​ന്നും സം​ഘ​ട​ന​ക​ള്‍ സ​മ​ർ​പ്പി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ര്‍ച്ച​ചെ​യ്ത് അ​ന്തി​മ​മാ​യി ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം റീ​സ്ട്ര​ക്ച​റി​ങ്ങി​ന്റെ ഭാ​ഗ​മാ​യി തീ​രു​മാ​നി​ക്കാ​മെ​ന്നും മാ​​നേ​ജ്​​മെ​ന്‍റ്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ല്‍, ഈ ​ഉ​റ​പ്പ് പാ​ലി​ക്കാ​തെ നീ​ട്ടി​​ക്കൊ​ണ്ടു​പോ​യി. ഒ​ടു​വി​ൽ 912 നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്താ​മെ​ന്നും ‘സാ​ങ്ഷ​ന്‍ഡ് സ്‌​ട്രെ​ങ്ത്​’ അ​നു​സ​രി​ച്ച് മു​ഴു​വ​ന്‍ സ്ഥാ​ന​ക്ക​യ​റ്റ​വും ന​ട​ത്താ​മെ​ന്നും തീ​രു​മാ​ന​മെ​ടു​ത്തു.

പ​ക്ഷേ, 912 നി​യ​മ​ന​ങ്ങ​ളി​ല്‍ 302 എ​ണ്ണം ന​ട​ത്താ​മെ​ന്നും ശേ​ഷി​ക്കു​ന്ന​ത് ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​ത്താ​മെ​ന്ന തീ​രു​മാ​ന​മാ​ണ്​ സം​ഘ​ട​ന​ക​ളെ പി​ന്നീ​ട്​ അ​റി​യി​ച്ച​ത്. ‘സാ​ങ്ഷ​ന്‍ഡ് സ്‌​ട്രെ​ങ്ത്’ അ​നു​സ​രി​ച്ച് 9835 ജീ​വ​ന​ക്കാ​രു​ടെ​യും റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച്​ ന​ല്‍കി​യ എ​ണ്ണം അ​നു​സ​രി​ച്ച് 3634 ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വാ​ണു​ള്ള​ത്. 2025 മേ​യ് 31 വ​രെ​യു​ള്ള വി​ര​മി​ക്ക​ൽ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ല്‍ ഇ​ത് 11414, 5213 എ​ന്ന നി​ല​യി​ല്‍ വ​ർ​ധി​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ തീ​രു​മാ​നി​ച്ച 912 ഒ​ഴി​വു​ക​ള്‍പോ​ലും നി​ക​ത്താ​തെ സ്ഥാ​പ​ന​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ക്കെ​തി​രെ ചൊ​വ്വാ​ഴ്ച മു​ത​ല്‍ വൈ​ദ്യു​തി ഭ​വ​ന് മു​ന്നി​ല്‍ ​ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StrikeKerala NewsKSEB
News Summary - Left organizations to strike in KSEB
Next Story