ഇടതുഭരണം കേരളത്തെ തകർത്തു –കെ.സി. വേണുഗോപാൽ
text_fieldsആലപ്പുഴ: ഇടതുഭരണത്തിൽ കേരളം സമസ്ത മേഖലകളിലും തകർന്നടിഞ്ഞെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കേണ്ടത് ഓരോ കോൺഗ്രസ് പ്രവർത്തകെൻറയും ഉത്തരവാദിത്തമാണ്. ബൂത്ത് കമ്മിറ്റികൾ ശക്തമാക്കി തെരഞ്ഞെടുപ്പിനെ നേരിടണം.
അധികാരം അഴിമതി നടത്താനുള്ള അവസരമായി ഇടതുസർക്കാർ ഉപയോഗിക്കുകയാെണന്നും ജില്ല കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷതവഹിച്ചു.
എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, എം.എൽ.എമാരായ ഷാനിമോൾ ഉസ്മാൻ, വി.ഡി. സതീശൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ. ഷുക്കൂർ, എം. മുരളി, ഡി. സുഗതൻ, കോശി എം.കോശി, ജോൺസൺ എബ്രഹാം, കെ.ആർ. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി. ശ്രീകുമാർ, ബി. ബൈജു, എം.ജെ. ജോബ്, ഇ. സമീർ, കറ്റാനം ഷാജി, എൻ രവി, സുനിൽ പി.ഉമ്മൻ, എ.ഐ.സി.സി അംഗം കെ.എൻ. വിശ്വനാഥാൻ, യു.ഡി.എഫ് ജില്ല ചെയർമാൻ സി.കെ. ഷാജിമോഹൻ, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ.വി. മേഘനാദൻ, ഡി.സി.സി ഭാരവാഹികളായ ടി. സുബ്രഹ്മണ്യദാസ്, ജി. സഞ്ജീവ് ഭട്ട്, തോമസ് ജോസഫ്, പി.എസ്. ബാബുരാജ്, യു. മുഹമ്മദ്, ജയലക്ഷ്മി അനിൽകുമാർ, പി.ബി. വിശ്വേശര പണിക്കർ, സുനിൽ ജോർജ്, മധു വാവക്കാട്, തുറവൂർ ദേവരാജൻ, ബി. രാജലക്ഷ്മി, ജേക്കബ് തമ്പാൻ, പി.ടി. സ്കറിയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.