Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തി​ലെ ഇടതുപക്ഷ...

കേരളത്തി​ലെ ഇടതുപക്ഷ ജയത്തെ പ്രകീർത്തിച്ച്​ അയർലാൻഡിലെ സോഷ്യലിസ്​റ്റ്​ നേതാവ്​

text_fields
bookmark_border
Pinarayi Vijayan
cancel

കോഴിക്കോട്​: കേരളത്തിലെ ഇടതുപക്ഷത്തി​െൻറ വിജയത്തെ പ്രകീർത്തിച്ച്​ അയർലാൻഡിലെ സോഷ്യലിസ്​റ്റ്​ നേതാവായ എലിസ്​ റയാൻ. ഫേസ്​ബുക്കിലൂടെയാണ്​ വർക്കേഴ്​സ്​ പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിൽ അംഗവുമായ എലിസ്​ റയാൻ പിണറായി വിജയ​െൻറ നേതൃത്വത്തിലുള്ള സർക്കാറിനെ രണ്ടാം വരവിനെ പ്രകീർത്തിച്ചത്​.

3.4 കോടി ജനസംഖ്യയുള്ള ഇന്ത്യ​യിലെ ഒരു സംസ്ഥാനമായ കേരളം മികച്ച ഭൂരിപക്ഷത്തോടെ കമ്യൂണിസ്​റ്റ്​ സർക്കാറിനെ അധികാരത്തിലെത്തിച്ചിരിക്കുകയാണ്​. മികച്ച രീതിയിൽ കോവിഡ്​ പ്രതിസന്ധി കൈകാര്യം ചെയ്​ത പാർട്ടിയെ അധികാരത്തിലെത്തിച്ച കേരള ജനത നവ ലിബറൽ നയങ്ങളിൽ നിന്ന്​ ഒരുനാൾ നമുക്ക്​ മോചനം നേടാനാവുമെന്ന പ്രതീക്ഷയാണ്​ നൽകുന്നതെന്ന്​ അവർ പറഞ്ഞു. ​

മുതലാളിത്തത്തി​െൻറ ബദൽ തെരഞ്ഞെടുത്ത എല്ലാ മലയാളി സഖാക്കളേയും അഭിവാദ്യം ചെയ്യുകയാണെന്നും അവർ വ്യക്​തമാക്കി. ബി.ജെ.പിക്ക്​ കേരളത്തിലുണ്ടായിരുന്ന ഒരു സീറ്റ്​ നഷ്​ടപ്പെട്ടുവെന്നും ദേശീയതലത്തിൽ തിരിച്ചടി​യേറ്റുവെന്നും അവർ ഫേസ്​ബുക്ക്​ പോസ്​റ്റിൽ വ്യക്​തമാക്കുന്നുണ്ട്​.

റയാ​െൻറ പോസ്​റ്റ്​ വന്നതോടെ നിവരവധി മലയാളികളാണ്​ പോസ്​റ്റിന്​ പിന്തുണയുമായെത്തിയത്​​. പോസ്​റ്റിന്​ 600ൽ കൂടുതൽ ആളുകൾ കമൻറ്​ ചെയ്​തിട്ടുമുണ്ട്​.


In Kerala, India, a state of 34 million people, the communists have been returned to government with a resounding...

Posted by Éilis Ryan on Sunday, May 2, 2021


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LDF
News Summary - Left’s thumping win creates ripples in Ireland, tweet piques interest of Malayalis worldwide
Next Story