ക്രൈംബ്രാഞ്ചിലും നിയമോപദേശക തസ്തിക വരുന്നു
text_fieldsതിരുവനന്തപുരം: സി.ബി.ഐ, എൻ.ഐ.എ, വിജിലൻസ് മാതൃകയിൽ ക്രൈംബ്രാഞ്ചിലും നിയമോപദേശക തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചു. കേസുകൾ വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും മൂന്ന് റേഞ്ച് ഓഫിസുകളിലുമാണ് നിയമോപദേശക തസ്തികകൾ സൃഷ്ടിക്കുക.
സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം മന്ത്രിസഭയോഗം അംഗീകരിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഡെപ്യൂട്ടി ലീഗൽ അഡ്വൈസറുടെ തസ്തികയും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ക്രൈംബ്രാഞ്ച് റേഞ്ച് ഐ.ജി ഓഫിസുകളിലായി ഓരോ അസിസ്റ്റന്‍റ് ലീഗൽ അഡ്വൈസർ തസ്തികകളുമാണ് സൃഷ്ടിക്കുക.
ക്രൈംബ്രാഞ്ച് കൈകാര്യം ചെയ്യുന്ന പോക്സോ അടക്കം കേസുകളിൽ പലതിലും മതിയായ നിയമപരിശോധന സാധ്യമാകാത്തതിനാൽ ഭൂരിഭാഗം കേസുകളും പ്രാഥമികഘട്ടത്തിൽതന്നെ കൈവിട്ടുപോകുന്നുവെന്ന് വിലയിരുത്തലുണ്ടായിരുന്നു.
14 ജില്ലകളിലും സർക്കാറിന്‍റെ ജില്ല പ്ലീഡർമാരും അഡീഷനൽ പ്ലീഡർമാരും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരും ഉൾപ്പെടെ സംവിധാനങ്ങളുണ്ടായിരിക്കെ പൊലീസുദ്യോഗസ്ഥരുടെ തസ്തികകൾ നിർത്തലാക്കി നിയമോപദേശ തസ്തികകൾ സൃഷ്ടിക്കുന്നത് സേനക്കകത്ത് നിന്നുതന്നെ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇത് അവഗണിച്ചാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.