ആധാരങ്ങൾ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിന് നിയമഭേദഗതി ആവശ്യമാണ് - രാമചന്ദ്രൻ കടന്നപ്പള്ളി
text_fieldsതിരുവനന്തപുരം : ആധാരങ്ങൾ സംസ്ഥാനത്തെ ഏത് സബ് രജിസ്ട്രാർ ഓഫീസിലും രജിസ്റ്റർ ചെയ്യുന്നതിന് 1908 ലെ രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. നിയമ ഭേദഗതി നിലവിൽ വന്ന ശേഷവും ആവശ്യമായ സോഫ്റ്റ്‌വെയർ സംവിധാനം പ്രവർത്തനക്ഷമമാകുന്ന മുറക്ക് നടപ്പിലാക്കുമെന്നും എം.എം. മണി, കെ. ബാബു, എം മുകേഷ്, പി.വി. ശ്രീനിജിൻ എന്നിവർക്ക് നിയമസഭയിൽ മന്ത്രി രേഖാമൂലം മറുപടി നൽകി.
നിലവിൽ ഒരു ജില്ലക്ക് അകത്തുള്ള ഏതു സബ് രജിസ്ട്രാർ ഓഫീസിലും പൊതുജനങ്ങളുടെ സൗകര്യമനുസരിച്ച് ആ ജില്ലയിലെ ആധാരം രജിസ്റ്റർ ചെയ്യുന്നതിനുള്ള 'Anywhere Registration' സൗകര്യം 2022 മുതൽ സംസ്ഥാനത്തെ എല്ലാ സബ് ഓഫീസുകളിലും നടപ്പിലാക്കിയിട്ടുണ്ട്.
ഡിജിറ്റൽ സർവേ ഫീൽഡ് ജോലികൾ പൂർത്തിയായ ഒന്നും രണ്ടും ഘട്ടത്തിലെ വില്ലേജുകളുടെ ഡിജിറ്റൽ സ്കെച്ചുകൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാകുന്ന മുറക്ക് ഡിജിറ്റൽ സ്കെച്ചുകൾ പോർട്ടലിൽ നിന്ന് ലഭിക്കും.
റവന്യൂ- സർവേ രജിസ്ട്രേഷൻ വകുപ്പുകൾ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് പോർട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം ഒക്ടോബർ 22 ന് മുഖ്യമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തിയാക്കി സെക്ഷൻ 13 പ്രസിദ്ധീകരിക്കുന്ന വില്ലേജുകളുടെ ഡിജിറ്റൽ സ്കെച്ചുകൾ പോർട്ടൽ വഴി ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.