സി.ഇ.ഒയുമായി നിയമയുദ്ധം; വഖഫ് ബോർഡ് പ്രവർത്തനം അവതാളത്തിൽ
text_fieldsകോഴിക്കോട്: സി.ഇ.ഒയുമായുള്ള നിയമയുദ്ധം കാരണം വഖഫ് ബോർഡ് യോഗം മൂന്നുമാസമായി ചേർന്നില്ല. പരാതികൾ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന വഖഫ് ബോർഡിൽ മാസത്തിൽ അഞ്ചു യോഗങ്ങളെങ്കിലും ചേരാറുണ്ട്. പരാതികളുടെ ബാഹുല്യം കുറക്കാൻ ഇതിനുപുറമെ സ്പെഷൽ സിറ്റിങ്ങും നടത്തിവരാറുള്ളതാണ്. സുപ്രീംകോടതി ഉത്തരവിെൻറ പിൻബലത്തിൽ സി.ഇ.ഒ (ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ) ബി.എം. ജമാൽ സർവിസിൽ തുടരുന്നതിൽ ചെയർമാൻ ടി.കെ. ഹംസക്കുള്ള എതിർപ്പാണ് ബോർഡിെൻറ പ്രവർത്തനസ്തംഭനാവസ്ഥക്ക് കാരണം. വഖഫ് െറഗുലേഷൻ നിയമപ്രകാരം വഖഫ് ബോർഡ് ഉദ്യോഗസ്ഥരുടെ വിരമിക്കൽ പ്രായം 58 ആണ്.
ഇതിന് മുമ്പ് സി.ഇ.ഒ ആയിരുന്ന എം. അബൂട്ടി വിരമിച്ചതും 58 വയസ്സ് പൂർത്തിയാക്കിയാണ്. വഖഫ് ബോർഡ് സി.ഇ.ഒയെ സംസ്ഥാന സർക്കാർ നിയമിച്ചതായതിനാൽ 56ാം വയസ്സിൽ വിരമിക്കണമെന്ന് ചെയർമാൻ നിലപാട് എടുത്തു. സി.ഇ.ഒ ജമാലിന് 56 വയസ്സ് പൂർത്തിയാകുന്ന 2020 നവംബർ 21ന് വിരമിച്ചതായി കണക്കാക്കണമെന്ന് കാണിച്ച് ചെയർമാൻ സംസ്ഥാന സർക്കാറിലേക്ക് കത്തെഴുതി. സംസ്ഥാന സർക്കാർ ഇതംഗീകരിച്ച് നവംബർ 21ന് തന്നെ വിരമിക്കാൻ ജമാലിന് നോട്ടീസ് നൽകി. എന്നാൽ, അദ്ദേഹം ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി സർക്കാർനടപടിക്ക് താൽക്കാലിക സ്റ്റേ നൽകിയെങ്കിലും പിന്നീട് സർക്കാർ ഉത്തരവിന് അംഗീകാരം നൽകി. ഇതിനെതിരെ സി.ഇ.ഒ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല.
ഇതിനിടെ ചെയർമാൻ വഖഫ് ബോർഡിെൻറ തിരുവനന്തപുരം ഓഫിസിലെ ഡിവിഷനൽ ഓഫിസർ ഹബീബിന് സി.ഇ.ഒയുടെ ചുമതല നൽകി. അദ്ദേഹം കഴിഞ്ഞ ഫെബ്രുവരി 10ന് ബോർഡ് യോഗം വിളിക്കുകയും ചെയ്തു. എന്നാൽ, ജമാൽ നിയമയുദ്ധം തുടർന്നു. സുപ്രീംകോടതിയിൽനിന്ന് സർവിസിൽ തുടരാൻ അനുമതി നേടിയെടുത്തു. ഫെബ്രുവരി 10ന് ഇദ്ദേഹത്തിെൻറ സാന്നിധ്യത്തിലാണ് ബോർഡ് യോഗം നടന്നത്. നിലവിലുള്ള സി.ഇ.ഒയെ വെച്ച് മുന്നോട്ടുപോകാൻ ചെയർമാന് താൽപര്യമില്ലാത്തത് കാരണമാണ് ഇപ്പോൾ ബോർഡിെൻറ പ്രവർത്തനം താളംതെറ്റിയത്. കഴിഞ്ഞ മൂന്നു മാസമായി ബോർഡിൽ കാര്യമായ പ്രവർത്തനമൊന്നും നടക്കുന്നില്ല.
േലാക്ഡൗൺ സാഹചര്യത്തിലാണ് യോഗങ്ങളും മറ്റും നടക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഓൺലൈനിൽ യോഗം വളരെ സുഗമമായി നടത്താമെന്നിരിക്കെ കാര്യങ്ങൾ വളരെ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നതിൽ ബോർഡിലെ മിക്ക അംഗങ്ങൾക്കും അമർഷമുണ്ട്. സെൻട്രൽ വഖഫ് ബോർഡ് സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ പോയിരുന്ന സി.ഇ.ഒ ജമാലിനെ കഴിഞ്ഞ ഭരണത്തിൽ വഖഫിെൻറ ചുമതല വഹിച്ച മന്ത്രി കെ.ടി. ജലീൽ സമ്മർദംചെലുത്തിയാണ് ഡെപ്യൂട്ടേഷൻ റദ്ദാക്കി തിരികെ കൊണ്ടുവന്നത്. അവിടെയാകട്ടെ പെൻഷൻ പ്രായം 60 ആയിരുന്നു. ആ സി.ഇ.ഒയെ പുകച്ചുചാടിക്കാൻ ഇപ്പോൾ ശ്രമം നടത്തുന്നതും ഇടതുസർക്കാർതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.