Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാടിനുവേണ്ടി പാലായിൽ...

വയനാടിനുവേണ്ടി പാലായിൽ നിന്നൊരു പോരാട്ടം

text_fields
bookmark_border
വയനാടിനുവേണ്ടി പാലായിൽ നിന്നൊരു പോരാട്ടം
cancel

പ്രകൃതിദുരന്തം തടയുന്നത്​ ഉൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കുന്നതിനുവേണ്ടി ഹൈകോടതി സ്വമേധയാ കേസെടുത്തതിനു പിന്നിൽ പാലായിൽ നിന്നുള്ള പോരാട്ടവും. മുണ്ടക്കൈ ഉരുൾപൊട്ടൽ വൻദുരന്തമായി മാറിയ പശ്​ചാത്തലത്തിൽ ഹൈകോടതി സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട്​ പാലായിലെ സെന്‍റർഫോർ കൺസ്യുമർ എജുക്കേഷൻ ട്രസ്റ്റിയായ ജയിംസ്​ വടക്കൻ ആക്ടിങ്​ ചീഫ്​ ജസ്റ്റീസിനു പരാതി നൽകിയിരുന്നു. പാറമട അടക്കമുള്ള മുഴുവൻ വിഷയങ്ങളും അന്വേഷണ വിധേയമാക്കണമെന്നതായിരുന്നു പ്രധാന ആവശ്യം.

ഉപേക്ഷിച്ച പാറമടകൾ മണ്ണിട്ടു നികത്തി ജലം കെട്ടി നിൽക്കുന്നത്​ ഒഴിവാക്കണമെന്നു നിയമമുണ്ടെങ്കിലും ആരും പരിഗണികുന്നില്ലെന്നും ഇവ ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾക്കു വഴയൊരുക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ കത്തിന്‍റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ സ്വമേധയാ കേസെടുക്കാനും ​ജസ്റ്റീസ്​ എ.കെ. ജയശങ്കരൻ നമ്പ്യാരുടെ ഡിവിഷൻ ബഞ്ചിൽ പോസ്റ്റ്​ചെയ്യാനും ചീഫ്​ ജസ്റ്റീസ്​ ആഗസ്റ്റ്​ എട്ടിനു നിർദേശം നൽകി. തുടർന്ന്​ പ്രിവൻഷൻ ആന്‍റ മാനേജ്​മെന്‍റ്​ ഓഫ്​ നാചുറൽ ഡിസാസ്​റ്റേഴ്​സ്​ ഇൻ കേരള എന്ന ​േപരിൽ ഒരുപൊതുതാൽപര്യ ഹരജി സ്വയം ഫയൽചെയ്യപ്പെട്ടു.

ജയിംസ്​ വടക്കനു പുറമെ സംസ്ഥാന ചീഫ്​സെക്രട്ടറി, കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം, ​സംസ്ഥാന മൈനിങ്​ ആന്‍ഡ്​ ജയോളജി ഡയറക്ടർ, കേന്ദ്ര ഖനി മന്ത്രാലയം, സംസ്ഥാന പൊലീസ്​ മേധാവി, ​േദശീയ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവരെ ഒന്നുമുതൽ ഒമ്പതുവരെ കക്ഷികളാക്കി ഡബ്ലിയുപിസി 28509/2024 നമ്പറിൽഹൈകോടതി രജിസ്​ട്രാർ ആണ്​ ഹരജി ഫയൽ ചെയ്തിരിക്കുന്നത്​. ചീഫ്​ ജസ്റ്റീസിനയച്ച പരാതിയിൽ അടിയന്തിര നടപടി ഉണ്ടാകാത്തതിനെത്തുടർന്ന്​ ഡബ്ലിയുപിസി 28573/2024 നമ്പറിൽ ഒരു സ്വതന്ത്രപൊതുതാൽപര്യ ഹരജിയും നൽകിയിട്ടുണ്ടെന്ന്​ ജയിംസ വടക്കൻ പറഞ്ഞു.






ദുരിതബാധിതർക്ക് നഷ്ടപരിഹാരം നൽകണം, ഉരുൾപൊട്ടൽ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കണം, പ്രദേശത്തെ പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കണം, പ്രദേശത്തെ അനധികൃത നിർമ്മാണം, ഖനനം, കൈയേറ്റം എന്നിവ സി.ബി.െഎ പോലുള്ള ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണം, ദുരന്തത്തിനിരയായവരുടെ കൃത്യമായ വിവരങ്ങളന്വേഷിക്കാൻ ഐ.ജി.റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണം, സംസ്ഥാനത്തിനോട് കൃത്യമായ ദുരന്തനിവാരണ പ്ലാൻ സമർപ്പിക്കാൻ നിർദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് അഡ്വ. ജോൺസൺ മനയാനി മുഖേന സമർപ്പിച്ച ഹരജിയിൽ ഉന്നയിച്ചിട്ടുള്ളത്.

സ്വകാര്യ ബസ്​ സമര നിരോധനം, ഓർഡിനറി ബസുകൾ ഫാസ്റ്റാക്കുന്നതിനെതി​രായ കോടതിവിധികൾ, ശബരിമലയിൽ ഭക്തരിൽനിന്നും അധിക ബസുകൂലി ഈടാക്കൽ, വാഹനങ്ങളുടെ അമിത വേഗം, റോഡരികിൽ ഫ്ലക്സ്​ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരായ വിധികൾ, കെ.എസ്​.ആർ.​ടി.സിയിലെ മിന്നൽ സമര നരോധനം, വോട്ടിങ്​ യന്ത്രത്തിൽ നോട്ട ബട്ടൻ സ്ഥാപിക്കൽ എന്നിവയിലൊക്കെ നിർണായക നിയമപോരാട്ടം നടത്തിയ സംഘടനയാണ്​ സെന്‍റർ ഫോർ കൺസ്യൂമർ എജുക്കേഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslide
News Summary - legal fight from Pala for Wayanad Landslide Victims
Next Story