ലീഗൽ മെട്രോളജി സേവനങ്ങൾ ഓൺലൈനാക്കും -മന്ത്രി ജി.ആർ. അനിൽ
text_fieldsതിരുവനന്തപുരം: കേരള ലീഗൽ മെട്രോളജി എൻഫോഴ്സ്മെന്റ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.എൽ.എം.ഒ.എ) മൂന്നാം സംസ്ഥാന സമ്മേളനം മന്ത്രി അഡ്വ. ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനങ്ങൾ ഓൺലൈനാക്കി മാറ്റി പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം സമയബന്ധിതമായി നടപ്പാക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
കെ.എൽ.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് എം. അബ്ദുൽ ഹഫീസ് അധ്യക്ഷത വഹിച്ചു. ജോയന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, എം.എം. നജീം, അഡ്വ.എം.ആർ. ശ്രീകുമാർ, കെ. സുരകുമാർ, വിനോദ് വി. നമ്പൂതിരി, ആർ. റീന ഗോപാൽ, എം.എസ്. സന്തോഷ്, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലീഗൽ മെട്രോളജി കൺട്രോളർ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. കെ. ഷാനവാസ് ഖാൻ, എം.എസ്. സുഗൈതകുമാരി, എം. അബ്ദുൽ ഹസീഫ്, എ. ഷാജഹാൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന ജീവനക്കാരായ എസ്.ഡി. സുഷമൻ, കെ. എൻ. സജിത്ത് രാജ്, എ.ടി. മീന, എഡ്വിൻ പ്രസാദ് എന്നിവർക്ക് ഉപഹാരം നൽകി.
ഭാരവാഹികൾ: കെ.എൽ.എം.ഒ.എ സംസ്ഥാന പ്രസിഡന്റായി എം.അബ്ദുൽ ഹഫീസിനെയും ജനറൽ സെക്രട്ടറിയായി എം.എസ്. സന്തോഷിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഷൈനി വാസവൻ, അഭിലാഷ് കെ.എസ്. (വൈ. പ്രസി.), ജോബി വർഗീസ്,സജ്ന ആർ.എസ് (സെക്ര.), എ.ഷാജഹാൻ(ട്രഷ.), മഞ്ജു ആർ.വി (സംസ്ഥാന വനിത കമ്മിറ്റി കൺവീനർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.