പരാമർശം വളച്ചൊടിച്ചു; രവിശങ്കർ പ്രസാദിന് തരൂരിെൻറ വക്കീൽ നോട്ടീസ്
text_fieldsതിരുവനന്തപുരം: ശിവലിംഗത്തിലെ തേളിന് സമാനമാണ് മോദി എന്ന തെൻറ പരാമർശം വളച്ചൊടിച്ചുവെന്ന് കാണിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന് ശശി തരൂർ എം.പി വക്കീൽ നോട്ടീസ് അയച്ചു. മോദിക്ക് എതിരായ പ്രസ്താവനയെ ഭഗവാൻ ശിവനെ അപമാനിച്ചതായി വളച്ചൊടിച്ചതിനാണ് നോട്ടീസ് .
ഇതുമായി ബന്ധപ്പെട്ട ട്വീറ്റും വീഡിയോയും പിൻവലിച്ച് 48 മണിക്കൂറിനകം രവിശങ്കർ പ്രസാദ് മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും തരൂർ വക്കീൽ നോട്ടീസിൽ പറയുന്നു.
രാഹുൽ ഗാന്ധി ശിവഭക്തനാണെന്നാണ് സ്വയം അവകാശപ്പെടുന്നത്. അദ്ദേഹത്തിെൻറ കീഴിലെ നേതാക്കളിലൊരാൾ ശിവലിംഗത്തെയും മഹാദേവനെയും അപമാനിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ രാഹുൽ മറുപടി പറയണമെന്നായിരുന്നു രവിശങ്കർ പ്രസാദിെൻറ ആവശ്യം. ഇതിനെതിരെയാണ് ശശി തരൂർ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.