നിയമസഭ സമ്മേളനം ഇന്നുതുടങ്ങും
text_fieldsതിരുവനന്തപുരം: 14ാം കേരള നിയമസഭയുടെ 14ാം സമ്മേളനം വെള്ളിയാഴ്ച രാവിലെ ഗവർണർ പി. സദാശിവത്തിെൻറ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2019-20 വർഷത്തെ സംസ്ഥാന ബജറ്റ് ജനുവരി 31ന് അവതരിപ്പിക്കുമെന്നും നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ആകെ ഒമ്പത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയചർച്ചക്കും ബജറ്റിന്മേലുള്ള പൊതുചർച്ചക്കും മൂന്ന് ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള നടപടികൾ പൂർത്തിയാക്കി സമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും. വെള്ളിയാഴ്ച കാര്യോപദേശക സമിതി ചേർന്ന് ഇതിൽ മാറ്റങ്ങൾ വേണമെങ്കിൽ തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.