ഗാന്ധി സ്മൃതിയിൽ പ്രാർഥനയോടെ
text_fieldsകേരള നിയമസഭ ഇന്നലെ ഒന്നാകെ ഒരേ മനസ്സോടെ ആ മഹാത്മാവിന് മുന്നിൽ വണങ്ങിനിന്നു. രാജ്യത്തെ ബാധിച്ച അന്ധകാരം മാറ്റി പ്രകാശം ചൊരിയേണമേ എന്ന പ്രാർഥനയോടെ, അസത്യം മാറി സത്യം വാഴണമെന്ന ആഗ്രഹത്തോടെ, മരണഭീതിയിൽനിന്ന് വിവിധ വിഭാഗങ്ങൾക്ക് മുക്തിനൽകണമെന്ന വികാരത്തോടെ. സ്പീക്കറുടെ പിന്നിൽ മഹാത്മാചിത്രം പ്രത്യാശനൽകി ചിരിച്ചുനിന്നു.
കേരളപ്പിറവി തലേന്ന്, ഗാന്ധിജിയെ അനുസ്മരിക്കാനുള്ള കേരളനിയമസഭയുടെ തീരുമാനം ആകസ്മികവും രാഷ്ട്രീയപ്രാധാന്യമുള്ളതുമായിരുന്നു. ചടങ്ങ് തുടങ്ങവെ അത് സ്പീക്കർ ശ്രീരാമകൃഷ്ണെൻറ വാക്കുകളിൽ വ്യക്തമാകുകയും ചെയ്തു. ‘ഗാന്ധിജി മരിച്ചപ്പോൾ െനഹ്റു പറഞ്ഞത്, നമ്മുടെ ജീവിതത്തിെൻറ പ്രകാശം അണഞ്ഞുേപായി എന്നാണ്. ഗാന്ധി കത്തിച്ചുെവച്ച പ്രകാശം കൂടി അണയുകയാണോ എന്ന് ഭയക്കേണ്ട ഒരു കാലഘട്ടമായിരിക്കുന്നു’. ജനതയെ ഒന്നിച്ചുനിർത്തിയ മഹാത്മാവ് കാലം ഏൽപിച്ച കടമകൾ നിർവഹിക്കാനുള്ള ഇന്ധനമാണെന്ന പ്രത്യാശയും സ്പീക്കറുടെ വാക്കുകളിൽ ഉണ്ടായിരുന്നു.
ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങളെ വിമർശിക്കാനാണ് മിക്ക നേതാക്കളും ശ്രമിച്ചതെങ്കിൽ നവോത്ഥാനശ്രമങ്ങൾക്ക് എതിരുനിൽക്കുന്നവർക്ക് ഗാന്ധിജിയെ പറ്റി സംസാരിക്കാൻപോലും അർഹതയില്ലെന്ന പക്ഷക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയൻ. സാമ്രാജ്യത്വത്തിനെതിരെ മാത്രമല്ല, അയിേത്താച്ചാടനത്തിനും ക്ഷേത്രപ്രവേശനത്തിനും സാമ്പത്തിക-സാമൂഹിക ഉച്ചനീചത്വങ്ങൾക്കും എതിരുനിന്ന ഗാന്ധിജിയെ കൊന്നയാൾക്ക് ഭാരതരത്നം നൽകാനുള്ള നീക്കത്തിൽ പിണറായി അസ്വസ്ഥനായി.ഗാന്ധിജിയുടെ പ്രത്യയശാസ്ത്രത്തെയാണ് ഗോദ്സേ ഭയന്നതെന്ന് പറയാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് കാരണങ്ങളുണ്ടായിരുന്നു.
അവസാനമായി, തനിക്ക് ലഭിച്ച വധശിക്ഷയെപറ്റി ചോദിച്ചപ്പോൾ ഗോദ്സേ പറഞ്ഞത് ‘ഗാന്ധിയുടെ അഹിംസാ തത്ത്വം ഇല്ലാതാകുന്നത് എെൻറ വധശിക്ഷയിലൂടെ ആകണം’ എന്നാണ്. ഗാന്ധിജിയെ കൊന്ന പ്രത്യയശാസ്ത്രത്തിന് ഇന്ത്യാഭരണം അധികകാലം കൈയാളാനാവിെല്ലന്ന പ്രത്യാശയിലാണ് രമേശ്. ഉപ്പും തുണിയും സമരായുധമാക്കിയ ഗാന്ധി, സാധാരണകാര്യങ്ങൾ കൊണ്ട് അസാധാരണ നേട്ടം കൊയ്ത നേതാവായി മന്ത്രി വി.എസ്. സുനിൽകുമാർ കണ്ടു. സ്വാതന്ത്ര്യാനന്തരം പ്രകാശം മാത്രം കണ്ടുവളർന്ന സമൂഹം ഇേപ്പാഴാണ് അന്ധകാരമെന്തെന്ന് തിരിച്ചറിയാൻ തുടങ്ങിയതെന്ന് ടി.എ. അഹമ്മദ് കബീർ പറഞ്ഞത് ഒ. രാജഗോപാലിനെ നോക്കിക്കൊണ്ടായിരുന്നു.
ഗാന്ധിജിയുടെ സൂര്യതേജസ് ഭാരതം ഇനിയാണ് അനുഭവിക്കാൻ പോകുന്നതെന്ന വിശ്വാസമാണ് കബീറിനുള്ളത്. വിവാദങ്ങൾക്ക് മറുപടിക്കിെല്ലന്ന് പറഞ്ഞ ഒ. രാജഗോപാലാകെട്ട, പാഠപുസ്തകങ്ങളിൽ ഗാന്ധിയെ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിച്ചു.
രാഷ്ട്രപിതാവിനെ അനുസ്മരിച്ചുവരവെ, പി.ജെ. ജോസഫ് പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും മാലിന്യ നിർമാർജത്തിലേക്കും ക്വാറിയിലേക്കും പിന്നെ പശുവളർത്തലിലേക്കുമൊക്കെ കാടുകയറി.
സ്ഥലവും കാലവും മുഖവും ന്യായവുമൊക്കെ മനസ്സിലാക്കി ഒൗചിത്യപൂർവം സംസാരിക്കാൻ സ്പീക്കർ ഒാർമിപ്പിക്കുകയും ചെയ്തു. വിവിധ നേതാക്കളുടെ അനുസ്മരണത്തിനുശേഷം നിയമസഭക്ക് മുന്നിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് അംഗങ്ങൾ പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.