‘നിയമസഭ സമ്മേളനമാണ്, ചീത്തപ്പേരുണ്ടാക്കരുത്,’പൊലീസിൽ വിചിത്ര ഉത്തരവ്
text_fieldsകോഴിക്കോട്: നിയമസഭ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ സേനക്കാകെ ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങൾ പൊലീസുകാരിൽനിന്നുണ്ടാവരുതെന്ന് പൊലീസിന്റെ വിചിത്ര ഉത്തരവ്. കോഴിക്കോട് സിറ്റി ഡി.സി.പി അനൂജ് പലിവാളിനായി സ്പെഷ്യൽ ബ്രാഞ്ച് അസി. കമീഷണറാണ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് ഉത്തരവ് നൽകിയത്.
‘നിയമസഭ സമ്മേളനം ജൂൺ 10 മുതൽ നടക്കുന്ന സാഹര്യത്തിൽ എസ്.എച്ച്.ഒമാർ അനാവശ്യമായി ആരെയും കസ്റ്റഡിയിലെടുക്കരുത്. പൊതുജനങ്ങളോടുള്ള സമീപനത്തിൽ സർക്കാറിന് അവമതിപ്പുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം പാടില്ല. കേസുകൾ കൈകാര്യം ചെയ്യുന്ന സമയം അതീവ ശ്രദ്ധ പുലർത്തണം എന്നീ നിർദേശങ്ങൾ കർശനമായി പാലിക്കണം’ എന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ ഉത്തരവിലുള്ളത്.
അതേസമയം, ഉത്തരവ് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ട്. ചീത്തപ്പേര് വരുമോ എന്ന് നോക്കിയാണോ പൊലീസ് നിയമനടപടി സ്വീകരിക്കേണ്ടത് എന്ന വിമർശനമാണ് പൊതുവെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.