Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightപ്രഭാഷകരുടെ വേദിയാകാൻ...

പ്രഭാഷകരുടെ വേദിയാകാൻ നിയമസഭ പുസ്തകോത്സവം

text_fields
bookmark_border
പ്രഭാഷകരുടെ വേദിയാകാൻ നിയമസഭ പുസ്തകോത്സവം
cancel

തിരുവനന്തപുരം: കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ സമഗ്രമായ കാഴ്ചപ്പാടുകൾ സംവദിക്കാൻ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രതിഭകൾ നിയമസഭ പുസ്തകോത്സവത്തിൽ അണിനിരക്കും. കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ജനുവരി ഏഴ് മുതൽ 13 വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിലാണ് എഴുത്തുകാർ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ പ്രമുഖർ പ്രഭാഷകരായെത്തുന്നത്.

ആദ്യ ദിനത്തിൽ ദേവദത്ത് പട്നായിക്കും ബൃന്ദാ കാരാട്ടുമാണ് ടോക്ക് സെഷന് തുടക്കമിടുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ശശി തരൂർ എം.പി, മന്ത്രി പി രാജീവ്, ബോബി ജോസ് കട്ടിക്കാട്, എസ്.എം. വിജയാനന്ദ്, കൃഷ്ണകുമാർ, ജോസഫ് അന്നംകുട്ടി ജോസ്, എ.എം. ഷിനാസ് തുടങ്ങിയവർ സംവദിക്കും.

ഒരു ജനാധിപത്യവാദിയുടെ ആകുലതകളെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ത്യയുടെ സാഹിത്യ പൈതൃകത്തെക്കുറിച്ച് ഡോ. കെ. ശ്രീനിവാസ റാവുവും ആരോഗ്യ മേഖലയിലെ സാങ്കേതിക രംഗത്തെ മുന്നേറ്റത്തെക്കുറിച്ച് ഡോ. സതീഷ് ബാലസുബ്രഹ്മണ്യവും സംസാരിക്കും.

ഇന്ത്യയിലെ നവീകരിക്കപ്പെടുന്ന ജനാധിപത്യം : പഠിച്ച പാഠങ്ങൾ എന്ന വിഷയത്തിൽ രാധാകുമാറും സിംഗിൾ മദേർസ് ഇൻ ഇതിഹാസാസ് എന്ന വിഷയത്തിൽ പ്രഫ. സി മൃണാളിനിയും പ്രഭാഷണം നടത്തും. വായനയേയും മാനസിക ആരോഗ്യത്തേയും മുൻനിർത്തി ഡോ. ദിവ്യ എസ്. അയ്യരും പുസ്തകങ്ങളും മനുഷ്യരും എന്ന വിഷയത്തിൽ സുനിൽ പി. ഇളയിടവും സംസാരിക്കും.

വായനയാണ് ലഹരി എന്ന പ്രമേയത്തിൽ ചിട്ടപ്പെടുത്തുന്ന പുസ്‌കോത്സവത്തിൽ 350 പുസ്തക പ്രകാശനങ്ങളും 60 ലധികം പുസ്തക ചർച്ചകളും നടക്കും. പാനൽ ചർച്ചകൾ, ഡയലോഗ്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് വേദിയാകും. ദിവസവും വൈകീട്ട് ഏഴ് മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:book festivalLegislature
News Summary - Legislature book festival to be a platform for speakers
Next Story