ആദ്യകുറ്റകൃത്യത്തിന് ശിക്ഷാ ഇളവ്; മാർഗനിർദേശത്തിന് അംഗീകാരം
text_fieldsതിരുവനന്തപുരം: ആദ്യമായി കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചവരില്‍ പകുതി കാലയളവു പൂര്ത്തിയാക്കിയാക്കിയവരെ ശിക്ഷാ ഇളവു നല്കി വിട്ടയക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇളവ്.
വിവിധ ഘട്ടങ്ങളില്‍ ലഭിക്കുന്ന ശിക്ഷാ ഇളവ് ഉള്‍പ്പെടാതെ പകുതി ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ ഉള്‍പ്പെടുത്താം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗികാതിക്രമ കേസിൽ ശിക്ഷ ലഭിച്ചവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. മറ്റു സംസ്ഥാനങ്ങളിലെ കോടതികള്‍ ശിക്ഷിച്ചവര്‍ക്കും വിദേശ പൗരന്മാര്ക്കും ശിക്ഷാ ഇളവു ലഭിക്കില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായവര്‍ക്കും അര്‍ഹതയില്ല.
1985 ലെ ടാഡ ആക്ട്, 2002 ലെ പോട്ട ആക്ട്, യു.എ.പി.എ, ദേശീയ സുരക്ഷാ ആക്ട്, ഒഫിഷ്യല്‍ സീക്രട്ട് ആക്ട്, ആന്റി ഹൈജാക്കിങ് ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ശിക്ഷ ലഭിച്ചവരേയും ഒറ്റത്തവണ ശിക്ഷാ ഇളവിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തില്ല.
അര്‍ഹതയില്ലാത്ത മറ്റുവിഭാഗങ്ങൾ: പോക്സോ കേസില്‍ ഉള്‍പ്പെട്ടവര്‍, മയക്കുമരുന്ന് കേസിലെ പ്രതികള്‍, രാജ്യത്തിനെതിരേയുള്ള കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവര്‍, മറ്റു ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍. ഒറ്റത്തവണ ശിക്ഷാ ഇളവിന് അർഹതയുള്ളവരെ കണ്ടെത്താൻ പ്രത്യേക സമിതിയുണ്ടാകും.
ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ നിയമ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജയില്‍ ഡി.ജി.പി എന്നിവര്‍ അംഗങ്ങളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.